HOME
DETAILS
MAL
കേന്ദ്രാവിഷ്കൃത പദ്ധതിയില്‍ ആദര്‍ശ ഗ്രാമത്തിന് മുന്‍ഗണന നല്‍കണം: എം.പി
backup
June 20 2016 | 22:06 PM
കണ്ണൂര്‍: കേന്ദ്രാവിഷ്കൃത പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ ആദര്ശഗ്രാമത്തിന് മുന്‍ഗണന നല്‍കാനാവണമെന്ന് കെ.കെ രാഗേഷ് എം.പി ആവശ്യപ്പെട്ടു. കലക്ടറേറ്റില്‍ സന്‍സദ് ആദര്‍ശ് ഗ്രാമയോജന പദ്ധതിയുടെ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ ആലോചിക്കാനുളള യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോളയാട് ഗ്രാമപഞ്ചായത്തിനെയാണ് എം. പി തെരഞ്ഞെടുത്ത്. ജൂലൈ 4ന് കോളയാട് ഗ്രാമപഞ്ചായത്ത് ഹാളില്‍ പദ്ധതി ഏറ്റെടുക്കല്‍ പ്രഖ്യാപനം നടത്തും. വില്ലേജ് ഡവലപ്മെന്റ് പ്ലാന്‍ തയാറാക്കുന്നതിനുളള ബേസ്ലൈന് സര്‍വെ ജൂലൈ 15നകം പൂര്‍ത്തിയാക്കും. ജൂണ്‍ 30നുള്ളില്‍ പ്ലാന്‍ പൂര്‍ത്തിയാക്കണമെന്നും എം.പി നിര്‍ദേശിച്ചു. കലക്ടര്‍ പി ബാലകിരണ്‍ അധ്യക്ഷനായി. കോളയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി സുരേഷ് കുമാര്‍, കെ.എം ശശിധരന്, എ.ജി ഇന്ദിര സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."