കെ.എസ്.ആര്.ടി.സി ജീവനക്കാരെ മര്‍ദിച്ചതായി പരാതി
ആറ്റിങ്ങല്‍: വര്‍ക്കല കല്ലമ്പലം ആറ്റിങ്ങല്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തിയ കെ. എസ്. ആര്.ടി.സി. ബസിലെ ജീവനക്കാരെ ചിലര്‍ മര്‍ദിച്ചതായി പരാതി. 17 ന് വൈകിട്ട് അഞ്ചിന് കല്ലമ്പലം ജങ്ഷനിലായിരുന്നു സംഭവം. ഇരുമ്പ് വടിയുമായെത്തിയ അക്രമികള്‍ ഡ്രൈവര്‍ ബി. ഡി. രാംദാസിനെയും വനിതാ കണ്ടക്ടര്‍ എ.വി.നിഷയെയും ആക്ഷേപിക്കുകയും ഇരുമ്പ് വടി ഉപയോഗിച്ച് ഡ്രൈവറെ മര്‍ദിക്കുകയുമായിരുന്നു.
പരുക്കേറ്റ ഡ്രൈവര്‍ തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്. സംഭവം അപ്പോള്‍ത്തന്നെ കല്ലമ്പലം പൊലിസില്‍ അറിയിച്ചെങ്കിലും യാതൊരു നടപടിയുമുണ്ടായില്ലെന്ന് ജീവനക്കാര്‍ പറയുന്നു.ഇതേ അക്രമികള്‍ തിങ്കളാഴ്ച രാവിലെ 8.30 ന് ആറ്റിങ്ങല്‍-ചിറയിന്‍കീഴ് മാമം റൂട്ടില്‍ സര്‍വ്വീസ് നടത്തിയ കെ.എസ്.ആര്.റ്റി.സി. ബസിലെ ജീവനക്കാരെ ചെറുവള്ളിമുക്കില്‍ തടയുകയും ജീവനക്കാര്‍ക്കുനേരെ വധഭീഷണിമുഴക്കുകയും ചെയ്തതായി പരാതിയുണ്ട്. സംഭവത്തിന് പിന്നില്‍ സ്വകാര്യബസ് ജീവനക്കാരാണെന്ന് ആരോപണമുണ്ട്. അക്രമികള്‍ക്കെതിരെ ശക്തമായ നടപടികള്‍ വേണമെന്ന് കെ.എസ്.ആര്.ടി.സി ഇ.എ (സി.ഐ.റ്റി.യു) ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."