ഗോത്രസാരഥിയും കൈവിട്ടു; കാട്ടാന ഭയത്തില്‍ സ്‌കൂളില്‍ പോകാനാകാതെ വിദ്യാര്‍ഥികള്‍
പേപ്പാറ(തിരുവനന്തപുരം): പേപ്പാറ അണക്കെട്ട് നിര്‍മാണത്തെ തുടര്‍ന്ന് കുടിയൊഴിപ്പിക്കപ്പെട്ട ആദിവാസികളുടെ ദുരിതം പതിറ്റാണ്ടുകള്‍ക്കു ശേഷവും തീരുന്നില്ല. കാടിന്റെ മറുഭാഗത്തേക്ക് കുടിയൊഴിപ്പിക്കപ്പെട്ട ആദിവാസികള്‍ക്ക് കാട്ടാനകളെ ഭയന്ന് അവരുടെ കുട്ടികളെ സ്‌കൂളില്‍പോലും അയക്കാന്‍ കഴിയാത്ത അവസ്ഥയാണ്.
മഴസമയത്ത് ഉള്‍കാട്ടില്‍ നിന്നും കൂട്ടമായി ഇറങ്ങുന്ന ആനകള്‍ കാട് മുഴുവന്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ എന്ത് ചെയ്യണമെന്നറിയാതെ വലയുകയാണ് ഇവര്‍. വലിയകാല, പൊടിയക്കാല തുടങ്ങി പത്തോളം ഊരുകളിലെ കുട്ടികള്‍ക്കാണ് ഈ ദുരിതാവസ്ഥ. തങ്ങളുടെ കുടില്‍ മുതല്‍ രണ്ടര കിലോമീറ്റര്‍ ഭാഗത്തു കാട്ടാനക്കൂട്ടം സൈ്വരവിഹാരം നടത്തുന്നതു
പതിവായതോടെ ആദിവാസികള്‍ കുട്ടികളെ സ്‌കൂളിലേക്കു അയക്കുന്നില്ല. ഇതോടെ ഈ കുട്ടികളുടെ പഠനവും പാതിവഴിയിലായി.
ഊരില്‍നിന്നും റോഡു വരെയുള്ള രണ്ടര കിലോമീറ്റര്‍ ഭാഗം വിജനമാണ്. വലിയകാല അങ്കണവാടി ജീവനക്കാരിയെയും ഹെല്‍പ്പറെയും മുമ്പ് ഈ ഭാഗത്ത് വച്ചു കാട്ടാനാക്കൂട്ടം ഓടിച്ചിരുന്നു. ഊരില്‍ നിന്നും പ്രധാന റോഡിലേക്കു വരുന്ന പലരെയും ആനക്കൂട്ടം ഓടിച്ചു. ഇതെല്ലാം മുന്നിലുള്ളതിനാല്‍ ഒറ്റയ്ക്കു ഇത്രയും ദൂരം താണ്ടാന്‍ കുട്ടികള്‍ക്കാകുന്നില്ല. ചില ദിവസങ്ങളില്‍ രക്ഷിതാക്കള്‍ കുട്ടികളെ റോഡുവരെയെത്തിക്കും. അവര്‍ക്കു പോകാന്‍ കഴിയാത്ത ദിവസങ്ങളില്‍ കുട്ടികളുടെ പഠനം വീട്ടില്‍ തന്നെ. മറ്റു വന്യമൃഗങ്ങളുടെ ശല്യവും ചെറുതല്ല.
വിതുര, മരുതാമല സ്‌കൂളുകളിലായി മുപ്പതോളം കുട്ടികള്‍ ഊരില്‍ നിന്നുണ്ട്. ഇക്കൂട്ടത്തില്‍ തുടര്‍ച്ചയായി സ്‌കൂളില്‍ പോകാന്‍ കഴിയാത്തവരുമുണ്ട്. കുട്ടികളെ ജീപ്പില്‍ എത്തിക്കുന്ന പദ്ധതിയായ ഗോത്രസാരഥി പദ്ധതി തുടങ്ങുന്നതിലെ കാലതാമസമാണ് വലിയകാല ഉള്‍പ്പടെയുള്ള ആദിവാസി ഊരുകളിലെ കുട്ടികളുടെ വ ിദ്യാഭ്യാസത്തെ ബാധിക്കുന്നത്.
ഗോത്ര സാരഥി ഡ്രൈവര്‍മാര്‍ക്കു ബന്ധപ്പെട്ടവരില്‍ നിന്നും മുന്‍ കാലത്തു യഥാസമയങ്ങളില്‍ പണം നല്‍കാത്തതുമൂലം പലരും മുന്നോട്ടു വരാന്‍ ആഗ്രഹിക്കുന്നില്ല. പഞ്ചായത്തും പട്ടിക വര്‍ഗ വികസന വകുപ്പും ഇവരെ കൈവിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."