കെ.എസ്.യു പ്രവര്‍ത്തകര്‍ മാധ്യമപ്രവര്‍ത്തകനെ മര്‍ദിച്ചു
കൊല്ലം: പഠിപ്പു മുടക്കിന്റെ ഭാഗമായി ബസിനു കല്ലെറിഞ്ഞത് ചോദ്യം ചെയ്ത മാധ്യമപ്രവര്‍ത്തകനെ കെ.എസ്.യു പ്രവര്‍ത്തകര്‍ മര്‍ദിച്ചു.
മലയാള മനോരമ ലേഖകന്‍ ആര്‍ സലിംരാജിനാണ് മര്‍ദനമേറ്റത്. ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം. ചെമ്മാംമുക്കില്‍ നിന്ന് ചിന്നക്കടയിലേയ്ക്ക് ബസില്‍ യാത്രചെയ്യവെ കര്‍ബല ജങ്ഷനില്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ ബസ് തടയുകയും ബസിന്റെ പിന്‍വശത്തെ ചില്ല് എറിഞ്ഞു തകര്‍ക്കുകയുമായിരുന്നു. ഈ സമയം ബസിലുണ്ടായിരുന്ന സലിംരാജ് പരിചയമുള്ള കെ.എസ്.യു നേതാവിനോട് കാര്യം തിരക്കിയപ്പോള്‍ പ്രവര്‍ത്തകര്‍ മര്‍ദിക്കുകയായിരുന്നു. സംഭവം വഷളാകുന്നത് കണ്ട് ജീവനക്കാര്‍ ബസ് സ്റ്റാര്‍ട്ട് ചെയ്ത് ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തിച്ചു.
സംഭവത്തെക്കുറിച്ച് മൊഴി നല്‍കിയശേഷം സലിംരാജിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ജില്ലാ പ്രസിഡന്റ് സി വിമല്‍കുമാര്‍, സെക്രട്ടറി ഡി ജയകൃഷ്ണന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
ഖേദം പ്രകടിപ്പിച്ചു
കൊല്ലം: മാധ്യമപ്രവര്‍ത്തകന്‍ സലീം രാജിനു കര്‍ബല ജങ്ഷനിലുണ്ടായ കൈയേറ്റ ശ്രമത്തില്‍ കെ.എസ്.യു ജില്ലാ കമ്മിറ്റി ഖേദം പ്രകടിപ്പിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ സംഘടനാ നടപടി സ്വീകരിക്കുമെന്ന് ജി്ല്ലാ പ്രസിഡന്റ് ഫൈസല്‍ കുളപ്പാടം, സംസ്ഥാന ജനറല്‍ സെക്രട്ടറി വിനു മംഗലത്ത്, അസംബ്ലി പ്രസിഡന്റ് വിഷ്ണു വിജയന്‍ എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."