ജന്വിജ്ഞാന് വികാസ് യാത്രയ്ക്ക് തുടക്കമായി
കോട്ടയം: വായനാവാരാചരണത്തിന്റെ ഭാഗമായി സമ്പൂര്‍ണ ഇ-സാക്ഷരതാ സന്ദേശം ഉയര്‍ത്തി വിദ്യാഭ്യാസ വകുപ്പ്, ഐ.റ്റി വകുപ്പ്, പഞ്ചായത്ത് വകുപ്പ്, ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക്ക് റിലേഷന്‍സ് വകുപ്പ്, പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന ജന്വിജ്ഞാന് വികാസ് യാത്രയ്ക്കു ജില്ലയില്‍ തുടക്കമായി.
വായനാദിനമായ ജൂണ്‍ 19ന് കോട്ടയം സര്‍ക്കാര്‍ മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിന്നും ആരംഭിച്ച യാത്ര ആദ്യദിവസം പുതുപ്പള്ളി പഞ്ചായത്തില്‍ പര്യടനം നടത്തി. ഇന്നലെ കാരാപ്പുഴ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ തിരുവഞ്ചൂര്‍ രാധാക്യഷ്ണന് എം.എല്‍.എയുടെ നേതൃത്വത്തില്‍ യാത്രക്കു വരവേല്‍പ്പ് നല്കി. കാണക്കാരി പഞ്ചായത്തില്‍ വെമ്പള്ളി സര്‍ക്കാര്‍ യു.പി സ്കൂളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചെറിയാന് മാത്യുവിന്റെ നേതൃത്വത്തില്‍ യാത്രയ്ക്കു സ്വീകരണം നല്കി.
കാണക്കാരി, മാഞ്ഞൂര്‍ പഞ്ചായത്തുകളില്‍ ഇരുപതോളം കേന്ദ്രങ്ങളില്‍ പര്യടനം പൂര്‍ത്തിയാക്കി. സി.എന്‍.ആര്.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ജി.എം നായര്‍, എ.എസ് മുരളീധരന്, വി. സാംകുമാര്‍, ഡി. സുരേഷ്, കെ.ഡി വിജയചന്ദ്ര കൈമള്‍, രമ ജഗജിത്ത്, ലീലാമ്മ സക്കറിയ, എം.എസ് ഷീല, ബീനാ തോമസ്, ലിസി മാത്യൂസ്, റെജി തുടങ്ങിയവര്‍ വിവിധ സ്ഥലങ്ങളില്‍ പ്രസംഗിച്ചു. 25നു തലയോലപ്പറമ്പ് വൈക്കം മുഹമ്മദ് ബഷീര്‍ ഹൈസ്ക്കൂളില്‍ ജന്വിജ്ഞാന് വികാസ് യാത്ര സമാപിക്കും.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."