HOME
DETAILS
MAL
ജിഷ വധം: അമീറുള്‍ ഇസ്ലാമിനെ 10 ദിവസം പൊലിസ് കസ്റ്റഡിയില്‍ വിട്ടു
backup
June 21 2016 | 07:06 AM
കൊച്ചി: ജിഷ വധക്കേസിലെ പ്രതി അമിറുള്‍ ഇസ്ലാമിനെ 10 ദിവസം പൊലിസ് കസ്റ്റഡിയില്‍ വിട്ടു. ഈ മാസം 30 വരെയാണ് പ്രതിയെ കസ്റ്റഡിയില്‍ വിട്ടത്.
എന്തെങ്കിലും പറയാനുണ്ടോ എന്ന ചോദ്യത്തിന് നാട്ടില്‍ പോകണം എന്നാണ് പ്രതി അമിറുള്‍ ഇസ്ലാം മറുപടി പറഞ്ഞത്.
രാവിലെ 11 മണിയോടെ കനത്ത സുരക്ഷയിലാണ് പ്രതിയെ കാക്കനാട് ജയിലില്‍ നിന്നും പെരുമ്പാവൂര്‍ കോടതിയിലെത്തിച്ചത്. തിരിച്ചറിയല്‍ പരേഡ് പൂര്‍ത്തിയാവാത്തതിനാല്‍ മുഖം മറച്ചുതന്നെയാണ് ഇന്നും പ്രതിയെ കോടതിയില്‍ എത്തിച്ചത്.
കഴിഞ്ഞ ദിവസം നടന്ന പരേഡില്‍ ജിഷയുടെ അയല്‍വാസിയായ വീട്ടമ്മ തിരിച്ചറിഞ്ഞിരുന്നു. അമിറുളിനൊപ്പം മറ്റ് പത്ത് ഇതര സംസ്ഥാന തൊഴിലാളികളെ നിര്‍ത്തിയാണ് തിരിച്ചറിയല്‍ പരേഡ് നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."