HOME
DETAILS

സ്‌കൂള്‍ കെട്ടിടങ്ങളുടെ ശോചനീയാവസ്ഥ പരിഹരിക്കും: സി.കെ ആശ എം.എല്‍.എ

  
backup
June 21 2016 | 19:06 PM

%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%95%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%9f%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86

വൈക്കം: നിയോജക മണ്ഡലത്തിലെ സര്‍ക്കാര്‍ സ്‌കൂള്‍ കെട്ടിടങ്ങളുടെ ശോചനീയ അവസ്ഥ പരിഹരിക്കുന്നതിന് പ്രാധാന്യം നല്‍കുമെന്ന് സി.കെ ആശ എം.എല്‍.എ . വൈക്കം പഞ്ചായത്തില്‍ ആരംഭിച്ച വൈക്കം ബ്ലോക്ക് ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അവര്‍. പല സ്‌കൂളുകളുടെയും കെട്ടിടങ്ങള്‍ സുരക്ഷിതമല്ല. മറ്റ്് ഭൗതീക സാഹചര്യങ്ങളും മെച്ചപ്പെട്ടതല്ല. എങ്കിലും മികച്ച വിജയമാണ് എസ്എസ്എല്‍സി ഹയര്‍സെക്കണ്ടറി പരീക്ഷയില്‍ മണ്ഡലത്തിലെ സ്‌കൂളുകള്‍ നേടിയതെന്ന് എം.എല്‍.എ പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന ചടങ്ങില്‍ പ്രസിഡന്റ് എം.വൈ ജയകുമാരി അദ്ധ്യക്ഷത വഹിച്ചു. എസ്എസ്എല്‍സി പരീക്ഷയില്‍ മികച്ച നേട്ടം കൈവരിച്ച വെച്ചൂര്‍ ദേവീ വിലാസം എച്ച്എസ്എസ്, ബ്രഹ്മമംഗലം ജിഎച്ച്എസ്എസ് എന്നീ സ്‌കൂളുകള്‍ക്ക് ചടങ്ങില്‍ എംഎല്‍എ അവാര്‍ഡ് നല്‍കി. വൈക്കം ബ്ലോക്കില്‍ ഏറ്റവും കൂടുതല്‍ ആര്‍.ഡി കളക്ഷന്‍ നടത്തിയ ഏജന്റ് എം.ആര്‍ ചന്ദ്രിക ദേവിക്ക് പുരസ്‌കാരം നല്‍കി ആദരിച്ചു.
സര്‍ക്കാരില്‍ നിന്ന് ലഭിച്ച ഒരു ലക്ഷം രൂപ വിനിയോഗിച്ച് ബ്ലോക്ക് ഓഫീസില്‍ ഒരുക്കിയിട്ടുളള ഇന്‍ഫര്‍മേഷന്‍ സെന്റര്‍ മുഖേന വിവിധ സര്‍ക്കാര്‍ പദ്ധതികളെ കുറിച്ചും ആനുകൂല്യങ്ങള്‍ ലഭിക്കാനുളള അര്‍ഹത മാനദണ്ഡങ്ങളെക്കുറിച്ചും അപേക്ഷ സമര്‍പ്പിക്കേണ്ട രീതികളെക്കുറിച്ചും തൊഴില്‍ അവസരങ്ങള്‍സംരംഭങ്ങള്‍ എന്നിവ സംബന്ധിച്ചുളള അറിവും ജനങ്ങള്‍ക്ക് ലഭ്യമാക്കും. വിദ്യാര്‍ഥികള്‍ക്ക് റഫറന്‍സ് ഗ്രന്ഥങ്ങളും ഗസറ്റ് ഉള്‍പ്പടെയുളള സര്‍ക്കാര്‍ പ്രസിദ്ധീകരണങ്ങളും ലഭ്യമാക്കും.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. വി ഉദയകുമാര്‍, ഉദയനാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സാബു പി മണലൊടി, വെച്ചൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ശകുന്തള, ജില്ലാ പഞ്ചായത്തംഗം പി. സുഗതന്‍, ബ്ലോക്ക് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളായ അനിജി പ്രസാദ്, ടി.കെ രാജേന്ദ്രന്‍, ശ്രീദേവി ജയന്‍ എന്നിവര്‍ സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

9/11 ആക്രമണം ഇറാഖിലേക്ക് കടന്നു കയറാനുള്ള അമേരിക്കൻ തന്ത്രമോ; ലക്ഷ്യം വെച്ചത് സദ്ദാമിനെയോ

International
  •  17 minutes ago
No Image

സഊദിയിൽ വേനൽക്കാലം അവസാനിക്കുന്നു; അടയാളമായി സുഹൈൽ നക്ഷത്രം

Saudi-arabia
  •  19 minutes ago
No Image

വേടന്റെ ഷോ കാണാൻ മദ്യപിച്ചെത്തിയ പൊലിസുകാരനുൾപ്പെട്ട സംഘം വീട്ടമ്മയുടെ കൈ തല്ലി ഒടിച്ചു; റിമാൻഡിൽ 

Kerala
  •  23 minutes ago
No Image

അഭ്യൂഹങ്ങൾക്ക് വിരാമം ഒടുവിൽ അവൻ പ്ലേയിംഗ് ഇലവനിലെത്തി; വിക്കറ്റിന് പിന്നിൽ മികച്ച പ്രകടനം നടത്തി കൈയ്യടിയും നേടി

Cricket
  •  37 minutes ago
No Image

'ബുദ്ധിപരമല്ലാത്ത തീരുമാനം' ഇസ്‌റാഈലിന്റെ ഖത്തര്‍ ആക്രമണത്തില്‍ നെതന്യാഹുവിനെ വിളിച്ച് അതൃപ്തി അറിയിച്ച് ട്രംപ് 

International
  •  an hour ago
No Image

പ്രണയവിവാഹം, പിണങ്ങി സ്വന്തം വീട്ടിലെത്തി; അനൂപിനെതിരെ പരാതി നല്‍കാനിരിക്കെ മരണം, മീരയുടെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍

Kerala
  •  an hour ago
No Image

വ്യോമയാന മേഖലയിൽ സഹകരണം ശക്തിപ്പെടുത്തും; ചർച്ചകൾ നടത്തി ഇന്ത്യയും കുവൈത്തും

Kuwait
  •  an hour ago
No Image

അമേരിക്ക നടുങ്ങിയിട്ട് 24 വർഷങ്ങൾ; വേൾഡ് ട്രേഡ് സെന്റർ ആക്രമണവും അനന്തരഫലങ്ങളും; അമേരിക്കൻ-അഫ്ഗാൻ യുദ്ധത്തിന്റെ യഥാർത്ഥ ഇരകളാര് ?

International
  •  2 hours ago
No Image

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് ഒരാള്‍ കൂടി മരിച്ചു; ഒരു മാസത്തിനിടെ ആറ് മരണം 

Kerala
  •  2 hours ago
No Image

മുബാറക്കിയ മാർക്കറ്റിൽ ഫയർഫോഴ്സ് പരിശോധന; 20 സ്ഥാപനങ്ങൾ അടച്ചുപൂട്ടി

Kuwait
  •  2 hours ago