കുടിവെള്ളം; തുക വിനിയോഗിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുമതി
മാനന്തവാടി: വരള്‍ച്ച രൂക്ഷമായ പ്രദേശങ്ങളില്‍ കുടിവെള്ളമെത്തിക്കുന്നതിന് തുക വിനിയോഗിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി.
സംസ്ഥാനത്ത് വേനല്‍ കനത്തു വരുന്ന സാഹചര്യത്തില്‍ വരള്‍ച്ച പൂര്‍ണമായോ ഭാഗികമായോ ബാധിച്ച പ്രദേശങ്ങളില്‍ കുടിവെള്ളം വിതരണം ചെയ്യാന്‍ അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്കി സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. പൂര്‍ണമായോ ഭാഗികമായോ വരള്‍ച്ച ബാധിച്ചതായി കണ്ടെത്തിയ പ്രദേശങ്ങളില്‍ ഗ്രാമ പഞ്ചായത്തുകള്‍, മുന്‍സിപ്പാലിറ്റികള്‍, കോര്‍പറേഷനുകള്‍ എന്നീ സ്ഥാപനങ്ങള്‍ക്ക് തനതു പ്ലാന്‍ ഫണ്ടില്‍ നിന്നും യഥേഷ്ടം ചിലവഴിക്കാവുന്ന തുക സംബന്ധിച്ചാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന ദുരന്ത നിവാരണ അതോരിറ്റി യോഗത്തിന് ശേഷമാണ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.
ഇതോടെ വരള്‍ച്ച രൂക്ഷമായതും വരള്‍ച്ചാ ബാധിത ജില്ലയായി പ്രഖ്യാപിക്കപ്പെട്ടതുമായ വയനാട് പോലുള്ള ജില്ലകളിലെ മുഴുവന്‍ പഞ്ചായത്തുകള്‍ക്കും തുക വിനിയോഗിക്കാന്‍ കഴിയും. ഇത് പ്രകാരം ഗ്രാമപഞ്ചായത്തുകള്‍ക്ക് ഈമാസം 31 വരെ അഞ്ച് ലക്ഷം രൂപയും ഏപ്രില്‍, മെയ് മാസങ്ങളിലായി പത്ത് ലക്ഷം രൂപ വരെയും കുടിവെള്ളമെത്തിക്കുന്നതിനായി ചെലവഴിക്കാം. നഗരസഭകള്‍ക്ക് ഇതേ കാലയളവില്‍ പത്ത് ലക്ഷം രൂപയും ഏപ്രില്‍ ഒന്ന് മുതല്‍ മെയ് 31 വരെ പതിനഞ്ച് ലക്ഷം രൂപയും ചെലവഴിക്കാം. കോര്‍പറേഷനുകള്‍ക്ക് മാര്‍ച്ച് 31 വരെ 15 ലക്ഷവും മെയ് 31 വരെ 20 ലക്ഷവുമാണ് ചിലവഴിക്കാവുന്ന തുക. വ്യാഴാഴ്ചയാണ് സ്പെഷ്യല്‍ സെക്രട്ടറി ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്.
ഉത്തരവിറങ്ങിയതോടെ ജില്ലയിലെ കുടിവെള്ള ക്ഷാമം രൂക്ഷമായ ആദിവാസി കോളനികളിലുള്‍പ്പെടെ വെള്ളമെത്തിക്കാന്‍ പഞ്ചായത്തുകള്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ കഴിയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."