HOME
DETAILS
MAL
ബദിയടുക്കയില്‍ ആറുപേര്‍ക്കു ഡെങ്കിപ്പനി
backup
June 21 2016 | 20:06 PM
ബദിയടുക്ക: ബദിയടുക്കയിലും സമീപ പഞ്ചായത്തുകളിലും പകര്‍ച്ചവ്യാധികള്‍ പടരുന്നു. പ്രദേശത്തുകാരായ ആറു പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഇവര്‍ കാസര്‍കോട്ടേയും മംഗലാപുരത്തേയും സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലാണ്. വെള്ളംവെട്ടു, ബന്‍പത്തടുക്ക, കുഞ്ചാര്‍ കുക്കംകൂടല്‍, വിദ്യാഗിരി ഭാഗങ്ങളിലുള്ളവരാണ് ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലുള്ളത്. ബദിയടുക്ക കമ്മ്യൂനിറ്റി ഹെല്‍ത്ത് സെന്ററില്‍ ഇന്നലെ മാത്രം ചികിത്സക്കെത്തിയത് 150 ലേറെ പനിബാധിതരാണ്. മുന്‍ കാലങ്ങളെക്കാളും വ്യാപകമായി പനി പടരുന്നത് നാട്ടുകാരെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. പെര്‍ള, ബദിയടുക്ക, കുമ്പഡാജെ ഭാഗങ്ങളിലാണ് വ്യാപകമായി പനി പടരുന്നത്. ആശുപത്രികളില്‍ മതിയായ ചികിത്സാ സൗകര്യമൊരുക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."