മുസ്ലിം ലീഗ് സ്ഥാപക ദിനാചരണം
മുക്കം: മുക്കം മുനിസിപ്പല്‍ യൂത്ത് ലീഗ് കമ്മിറ്റി പൂളപ്പൊയിലില്‍ സംഘടിപ്പിച്ച മുസ്ലിം ലീഗ് സ്ഥാപകദിനാചരണം ജില്ലാ സെക്രട്ടറി സി.പി ചെറിയ മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
പരിവാരത്തിന്റെ പിന്തുണയോടെ ശിവസേന നടത്തിയ ആക്രമണം മൗലികാവകാശങ്ങളുടെ ലംഘനമാണന്നും അത്തരം പ്രവണതകളെ അവസാനിപ്പിക്കാന്‍ ഭരണ കേന്ദ്രങ്ങള്‍ തയാറാവണമെന്നും അദ്ദേഹം പറഞ്ഞു. ശരീഫ് വെണ്ണക്കോട് അധ്യക്ഷനായി. എം.കെ യാസര്‍, റാഫി മുണ്ടുപാറ, ശബീര്‍ തെച്ച്യാട്, സാഹിര്‍ കല്ലുരുട്ടി, മജീദ് കെ.സി, റഷീദ് വി.പി, ശബീര്‍ തറോല്‍, മുസ്തഫ എ.എം സംസാരിച്ചു.
താമരശേരി: പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്തു നടന്ന പരിപാടിയില്‍ നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് വി.എം ഉമര്‍ പതാക ഉയര്‍ത്തി. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് സുബൈര്‍ വെഴുപ്പൂര്‍ അധ്യക്ഷനായി.
കെ.വി മുഹമ്മദ്, എം. സുല്‍ഫീക്കര്‍, ഷംസീര്‍ എടവലം, പി.സി നാസര്‍, കെ.സി ഷാജഹാന്, കാസിം കാരാടി, ഇസ്ഹാഖ് ചാലക്കര പ്രസംഗിച്ചു. ജന. സെക്രട്ടറി എം.ടി അയ്യൂബ് ഖാന് സ്വാഗതവും ട്രഷറര്‍ ഇഖ്ബാല്‍ പൂക്കോട് നന്ദിയും പറഞ്ഞു. സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി താമരശേരി താലൂക്ക് ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ജീവനക്കാര്‍ക്കും മധുര വിതരണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."