മരം വീടിനു മുകളിലേക്കു വീണു; താമസക്കാര്‍ രക്ഷപെട്ടു
പേരാമ്പ്ര: പാതയോരത്തെ വന്‍മരം വീടിനു മുകളിലേക്കു വീണു. വീട്ടുകാര്‍ തലനാരിഴക്ക് രക്ഷപെട്ടത് രക്ഷപ്പെട്ടു. ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന ലാസ്റ്റ് പന്തിരിക്കര അരീക്കല്‍ചാല്‍ റോഡ് ജങ്ഷനില്‍ വ്യാഴാഴ്ചയാണ് സംഭവം. പൊതുമരാമത്ത് വടകര ചുരം ഡിവിഷന്റെ അധീനതയിലുള്ള കടിയങ്ങാട് പെരുവണ്ണാമൂഴി റോഡ് ഓരത്തെ വന്‍ മരമാണ് വീണത്.
തൊട്ടടുത്ത വീടിന്റെ മേല്‍കൂരയുടെ ഒരു ഭാഗം തകര്‍ന്നിട്ടുണ്ട്. പ്ലാവില്‍ തട്ടി ഒഴിഞ്ഞൂ പോയില്ലായിരുന്നുവെങ്കില്‍ മേല്‍ കൂരയുടെ നടുഭാഗത്തു പതിച്ചു വലിയ അപകടം തന്നെ സംഭവിക്കുമായിരുന്നു.
വാടകക്കു താമസിക്കുന്ന കുടുംബമാണ് ഇവിടെയുള്ളത്.മരത്തിന്റെ അപകട സ്ഥിതി സംബന്ധിച്ചു വീട്ടുകാരന്‍ ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത്, വില്ലേജ്, പേരാമ്പ്ര പി.ഡബ്ല്യു.ഡി.റോഡ് വിഭാഗം, വടകര ചുരം ഡിവിഷന്‍ ഓഫിസ്, പെരുവണ്ണാമൂഴി ഫോറസ്റ്റ് റെയിഞ്ച് ഓഫിസ് എന്നിവര്‍ക്കു രേഖാമൂലം പരാതി നല്‍കിയിരുന്നെങ്കിലും ഇത് തങ്ങളുടെ ഉത്തരവാദിത്ത്വത്തില്‍ പെടുന്ന കാര്യമല്ലെന്ന മുടന്തന്‍ ന്യായം നിരത്തി ഒഴിഞ്ഞൂ മാറുകയായിരുന്നു. പരാതിയുമായി വടകര ചുരം ഡിവിഷന്‍ ഓഫിസിലെത്തിയപ്പോള്‍ ഉദ്യോഗസ്ഥരില്‍ നിന്നു വളരെ മോശമായ സമീപനമാണുണ്ടായതെന്നും പരാതിക്കാര്‍ വെളിപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."