മന്ത്രിയുടെ പ്രസ്ഥാവനയില്‍ പ്രതീക്ഷയര്‍പ്പിച്ച് കുടുംബം
എടപ്പാള്‍: ദളിത് പെണ്‍കുട്ടി കര്‍ണാടകയിലെ ഗുല്‍ബര്‍ഗ അല്‍ഖമാര്‍ നഴ്‌സിങ് കോളജില്‍ റാഗിങിന് ഇരയായ സംഭവത്തില്‍ പട്ടികജാതി വകുപ്പ് മന്ത്രി എ.കെ ബാലന്റെ പ്രസ്ഥാവനയില്‍ പ്രതീക്ഷയര്‍പ്പിച്ച് കുടുംബം. എടപ്പാള്‍ കോലത്രകുന്ന് കളരിക്കല്‍ പറമ്പില്‍ ജാനകിയുടെ മകള്‍ അശ്വതിയാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ളത്. കഴിഞ്ഞ ഒരു മാസമായി വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയ അശ്വതിക്ക് സുഖം പ്രാപിക്കാത്തതിനെ തുടര്‍ന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. അന്നനാളം ചുരുങ്ങി ഭക്ഷണവും വെള്ളവും ഇറങ്ങാത്ത അവസ്തയിലാണ് അശ്വതി ഉള്ളത്. വിഷയം മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ പട്ടികജാതി വികസന വകുപ്പ് മന്ത്രി എ.കെ ബാലന്‍ വിഷയത്തില്‍ ഇട പെടുകയും അശ്വതിയുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് അറിയിക്കുകയും ചെയ്തു.
കൂടാതെ പരാതി ലഭിക്കുന്ന മുറക്ക് കര്‍ണാടക സര്‍ക്കാറുമായി ബന്ധപ്പെട്ട് ഉചിതമായ നടപടിയെടുക്കുമെന്നും അറിയിച്ചു. ഇന്ന് അശ്വതിയുടെ ബന്ധു എടപ്പാളിലെ വീട്ടിലെത്തുന്നതോടെ പൊന്നാനി എസ്.ഐ വീട്ടിലെത്തി പരാതി സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഇതിനിടയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് അധികൃതര്‍ അശ്വതിയെ കാണാന്‍ ആരെയും അനുവദിക്കുന്നില്ലെന്നും വിഷയം മാധ്യമങ്ങളുടെയും അധികൃതരുടെയും മുന്നിലെത്തിച്ച എടപ്പാളിലെ അഡ്വ. കെ.പി മുഹമ്മദ് ഷാഫിയെയും കുട്ടിയെ കാണാനുവദിച്ചില്ലെന്ന പരാതിയും ഉയര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."