മോഹന്‍ഭഗവതിന് ഹിന്ദു മതത്തെക്കുറിച്ച് ഒരു ചുക്കുമറിയില്ല: സ്വരൂപാനന്ദ സരസ്വതി
ന്യൂഡല്‍ഹി: ആര്‍ എസ് എസ് മേധാവി മോഹന്‍ ഭഗവതിന് ഹിന്ദുമതത്തെ കുറിച്ച് ഒന്നുമറിയില്ലെന്ന് ദ്വാരക പീഠത്തിലെ ശങ്കരാചാര്യ സ്വരൂപാനന്ദ സരസ്വതി. ഇക്കാര്യം തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടാതെ, സമീപകാലത്ത് ഹിന്ദുത്വ ആശയങ്ങള്‍ക്ക് കനത്ത നഷ്ടം വരുത്തുന്ന രീതിയിലാണ് ആര്‍.എസ്.എസും ബി.ജെ.പിയും പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഹിന്ദു വിവാഹങ്ങളെ ഒരു കരാര്‍ എന്ന നിലയ്ക്കാണ് മോഹന്‍ ഭഗവത് കാണുന്നത്. എന്നാല്‍ വിവാഹം കൂടുതല്‍ പവിത്രതയുള്ള ഒന്നായിട്ടാണ് ഹിന്ദുക്കള്‍ കരുതുന്നത് അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ ജനിച്ചവര്‍ മുഴുവന്‍ ഹിന്ദുക്കളാണെന്ന മോഹന്‍ ഭഗവതിന്റെ നിലപാട് രാജ്യത്തിന്റെ സാമൂഹ്യഘടനയെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്. ഈ നിലപാടാണ് ശരിയെങ്കില്‍ ഹിന്ദു മാതാപിതാക്കള്‍ക്ക് ഇംഗ്ലണ്ടിലോ അമേരിക്കയിലോ ജനിച്ച ഒരാള്‍ ആരാണെന്നും ശങ്കരാചാര്യ ചോദിച്ചു.
ആര്‍.എസ്.എസും ബി.ജെ.പിയും ഹിന്ദുക്കളെ സങ്കുചിത മനസ്‌കരാക്കി മതത്തെ മലിനമാക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇവര്‍ക്ക് രാജ്യത്ത് വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കുന്നതില്‍ പങ്കുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.രാജ്യത്തെ ഏറ്റവും വലിയ ബീഫ് കയറ്റുമതിക്കാര്‍ ബി.ജെ.പിക്കാരാണല്ലോ എന്ന ചോദ്യത്തിന് ബീഫ് കയറ്റുമതി രാജ്യത്തിന് കളങ്കമാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കശ്മിര്‍ വിഷയത്തിലുള്‍പ്പെടെ ബി.ജെ.പി ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം നിറവേറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന് ബി.ജെ.പി തെരഞ്ഞൈടുപ്പ് പ്രചാരണ വേളയില്‍ വാഗ്ദാനം നല്‍കിയിരുന്നു. നിര്‍മാണം നടന്നോ. ഇത്തരം നിരവധി ചോദ്യങ്ങള്‍ മോദി ഉള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കളോടുണ്ട്. അവര്‍ക്ക് ഉത്തരമുണ്ടാകില്ല. തെരഞ്ഞെടുപ്പ് വേളയില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ മറന്നുവെന്നും സ്വാമി കുറ്റപ്പെടുത്തി.അസാറാമിന് നിയമപ്രകാരമുള്ള ശിക്ഷമാത്രമാണ് ലഭിച്ചതെന്നും മതം അനുശാസിക്കുന്ന ശിക്ഷ ബാക്കിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."