ഡയറ്റ് ലാബ് സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥി സംഗമം വേറിട്ട കാഴ്ച്ചയായി
ആനക്കര :നൂറ് വര്‍ഷത്തോളം പഴക്കമുളള ആനക്കര സ്വാമിനാഥ വിദ്യാലയ ഡയറ്റ് ലാബ് സ്കൂളിലെ പൂര്‍വവിദ്യാര്‍ഥി സംഗമം വേറിട്ട കാഴ്ച്ചയായി. മൂന്ന് തലമുറകളുടെ സംഗമം കൂടിയായിരുന്നു ഇത്. ഇവിടത്തെ പൂര്‍വ വിദ്യാര്‍ഥികളില്‍ പലരും ഇപ്പോഴും ഈ സ്കൂളില്‍ അദ്യാപകരുമായി ജോലിചെയ്യുന്നുണ്ട്.
സ്വാതന്ത്ര സമര സേനാനികള്‍ തുടങ്ങി ഡോക്ടര്‍മാര്‍, ശാസ്ത്രജ്ഞന്മാര്, വിവിധ കലാ സാംസ്ക്കരിക, രാഷ്ട്രീയ രംഗത്തുളളവര്‍,മാധ്യമ പ്രവര്‍ത്തകര്‍, നൂറ് കണക്കിന് അധ്യാപകര്‍ ഉള്‍പ്പെടുന്നതാണ് ഇവിടത്തെ പൂര്‍വ വിദ്യാര്‍ഥികള്‍. രാവിലെ അക്ഷര മുറ്റത്തിന്റെ പടികടനെത്തിയ പൂര്‍വ്വ വിദ്യാര്‍ഥികളെ പൂക്കളിട്ട് നാരങ്ങ മിഠായികള്‍ നല്‍കിയാണ് സ്വീകരിച്ചത്.
സ്വാതന്ത്ര സമര പോരാട്ടങ്ങള്‍ക്ക് വേദിയായ സ്കൂളിലെ പ്രയര്‍ ഹാളിലാണ് പൂര്‍വ വിദ്യാര്‍ഥി സംഗമത്തിന് വേദിയായത്. പ്രമുഖ സ്വാതന്ത്ര സമരസേനാനി ഏ.വി കുട്ടിമാളുഅമ്മയടക്കം പ്രമുഖരെല്ലാം ചര്‍ക്ക നൂല്‍ക്കാനും മറ്റ് സ്വാതന്ത്ര പേരാട്ടങ്ങള്‍ക്ക് ഊര്‍ജം പകരാനും ഉപയോഗിച്ചിരുന്നതാണ് ഈ പ്രയര്‍ഹാള്‍.
ആനക്കര പഞ്ചായത്ത് പ്രസിഡന്റ് സിന്ധു രവീന്ദ്രകുമാര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഷറഫുദീന്‍ കളത്തില്‍ അധ്യക്ഷനായി. തുടര്‍ന്ന് സ്കൂളിന്റെ ഭൗതിക സാഹര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി കൂട്ടായ ചര്‍ച്ചകള്‍ക്ക് വേദിയായി.ഔരു പാട് നിര്‍ദ്ദേശങ്ങളും ചര്‍ച്ചയില്‍ ഉണ്ടായി.ഇതിന് പുറമെ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്ക് നേത്യത്വം നല്കാന് പൂര്‍വ വിദ്യാര്‍ഥി സംഘടനക്ക് രൂപം നല്കി.
ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വേണുഗോപാലന്‍, വാര്‍ഡ് മെമ്പര്‍ വത്സല വിശ്വനാഥ്, എ.ഇ.ഒ വേണുഗോപാലന്‍, ഡയറ്റ് സീനിയര്‍ ലക്ച്ചറര്‍ രാമചന്ദ്രന്, ഹെഡ്മാസ്റ്റര് ഇന്‍ ചാര്‍ജ് മണികണ്ഠന്, വി.വി. രാധാകൃഷ്ണന്,രവീന്ദ്രകുമാര്‍,എം.ടി.എ പ്രസിഡന്റ് രേഖ എന്നിവര്‍ സംബന്ധിച്ചു. ചര്‍ച്ചകള്‍ക്ക് എം.പി.സതീഷ്, സി.കെ.ശശിപച്ചാട്ടിരി, എ. യദേവന്, എം.സി.മനോജ്, പി.സി.രാജു, എം.എസ് മുണ്ട്രക്കോട്, യൂസഫ് ഹാജി, ദിവ്യ, വി.വി.സേതുമാധവന്, മാമ്പിമാസ്റ്റര്, എം.കെ.രവീന്ദ്രന്, താജീഷ് എന്നിവര്‍ ചര്‍ച്ചക്ക് നേതൃത്വം നല്കി.
ഭാരവാഹികള്‍: പി.കെ.ബഷീര്‍ ( പ്രസി), പി.വി.കുഞ്ഞന്‍, ഷറഫുദീന്കളത്തില്, ദിവ്യ ( വൈ. പ്രസി), രവീന്ദ്രകുമാര്‍ ( സെക്ര), സി.കെ.ശശിപച്ചാട്ടിരി, പി.സി.രാജു, എം.സി മനോജ് ( ജോ.സെക്ര),എം.എന്‍ മണികണ്ഠന് ( ട്രഷറര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."