വീര്‍ഭദ്രസിങിന്റെ മകനെ സി.ബി.ഐ ചോദ്യം ചെയ്തു
ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി വീര്‍ഭദ്ര സിങിന്റെ മകനെ സി.ബി.ഐ ചോദ്യം ചെയ്തു. അനധികൃത സ്വത്തു സമ്പാദനവുമായി ബന്ധപ്പെട്ട കേസിലാണ് മകനായ വിക്രമാദിത്യ സിങിനെ ഇന്നലെ സി.ബി.ഐ ഡല്‍ഹി ആസ്ഥാനത്ത് ചോദ്യം ചെയ്തത്.
കേസിലെ സാക്ഷികളെന്ന നിലക്ക് വീര്‍ഭദ്ര സിങിന്റ മക്കളായ വിക്രമാദിത്യയോടും അപരാജിത കുമാരിയോടും ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സി.ബി.ഐ കഴിഞ്ഞ ദിവസം ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചിരുന്നു.
അഴിമതിവിരുദ്ധ നിയമപ്രകാരം കഴിഞ്ഞ വര്‍ഷമാണ് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വീര്‍ഭദ്രസിങ്, ഭാര്യയും മുന്‍ എം.പിയുമായ പ്രതിഭാസിങ് തുടങ്ങിയവര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്.
വീര്‍ഭദ്ര സിങ് ആറ് കോടിയിലേറെ രൂപ അനധികൃതമായി സമ്പാദിച്ചെന്നാണ് പ്രാഥമിക നിഗമനം.
കേസുമായി ബന്ധപ്പെട്ട് 81കാരനായ സിങിനെ ഈ മാസം ആദ്യം സി.ബി.ഐ ചോദ്യം ചെയ്തിരുന്നു. മക്കളെ കൂടാതെ മുഖ്യമന്ത്രിയുടെ മറ്റു ചില ബന്ധുക്കളെയും സി.ബി.ഐ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."