വിധവാ കൂട്ടായ്മ ജില്ലാ സമ്മേളനം
ഹരിപ്പാട്: വിധവാ കൂട്ടായ്മ ജില്ലാ സമ്മേളനം ആറിന് രാവിലെ ഒന്‍പതിന് ഹരിപ്പാട് നടക്കുമെന്ന് ഭാരവാഹികളായ ആര്‍. ഷാജി, അമ്മിണി രാമന്‍കുട്ടി, മിനി ഗോപിനാഥ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10ന് കാര്‍ത്തികപ്പള്ളി എസ്.എന്‍.ഡി.പി യൂണിയന്‍ ഹാളില്‍ നടക്കുന്ന സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് മിനി ഗോപിനാഥ് അധ്യക്ഷയാകും.
മുനി. ചെയര്‍പേഴ്‌സണ്‍ പ്രൊഫ. സുധാ സുശീലന്‍, സി.എഫ്.കെ സംസ്ഥാന ചെയര്‍മാന്‍ കെ.ജി.വിജയകുമാരന്‍ നായര്‍, എന്‍.കെ ശ്രീകുമാര്‍ (ഡയറക്ടര്‍, എസ്.ബി.ഐ ആര്‍.എസ്.ഇ.റ്റി.ഐ), മനോജ് പിള്ള (ഡയറക്ടര്‍, ഹാന്‍ഡിക്രോപ്പ്‌സ്) എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. ജില്ലാ സെക്രട്ടറി അമ്മിണി രാമന്‍കുട്ടി പ്രവര്‍ത്തന റിപ്പോര്‍ട്ടും കമ്മറ്റി അംഗം ശാന്താ രാജപ്പന്‍ അനുശോചന പ്രമേയവും അവതരിപ്പിക്കും.
ട്രഷറര്‍ മിനിമോള്‍ കണക്ക് അവതരിപ്പിക്കും. കൊല്ലം ജില്ലാ കോഡിനേറ്റര്‍ എം. ആര്‍.വിജയകുമാര്‍, വിവിധ ജില്ലാ പ്രസിഡന്റുമാരായ ലാലി സ്‌കറിയ, തങ്കമണി, സ്വപ്ന ആന്റണി, ജനപക്ഷം സംസ്ഥാന സെക്രട്ടറി കുഞ്ഞുമോള്‍ രാജ് എന്നിവര്‍ സംസാരിക്കും.ജില്ലാ കമ്മറ്റി അംഗം സിന്ധു പ്രകാശന്‍ പ്രമേയം അവതരിപ്പിക്കും. തുടര്‍ന്ന് ചര്‍ച്ച, മറുപടി, അംഗീകാരം,തിരഞ്ഞെടുപ്പ്, സത്യപ്രതിജ്ഞ എന്നിവയും നടക്കും. ജോ. സെക്രട്ടറി രേവമ്മ ഷാജി സ്വാഗതവും കമ്മറ്റി അംഗം ഡി. പൊന്നമ്മ നന്ദിയും പറയും.
വിധവ ഗൃഹനാഥയായ കുടുംബങ്ങളെ ബി.പി.എല്‍ കുടുംബങ്ങളായി പ്രഖ്യാപിക്കുക, വിധവാ ക്ഷേമ വികസന കോര്‍പറേഷന്‍ രൂപീകരിക്കുക, വിധവാ പെന്‍ഷന്‍ ജീവനാംശമായി കണക്കാക്കി മിനിമം 3000 രൂപയാക്കി എല്ലാമാസവും നല്‍കുക, പ്രത്യേക ഭവന നിര്‍മാണ പദ്ധതി നടപ്പിലാക്കുക, ബാങ്ക് കട ബാധ്യതകള്‍ എഴുതി തള്ളുക തുടങ്ങി 19 ആവശ്യങ്ങള്‍ സര്‍ക്കാരില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."