കാലിക്കറ്റ് സര്‍വകലാശാല- 22-06-2016
യോഗാ ദിനാചരണം
സര്‍വകലാശാലാ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര യോഗ ദിനാചരണ ചടങ്ങില്‍ പ്രോ-വൈസ് ചാന്‍സലര്‍ ഡോ.പി.മോഹന്‍, രജിസ്ട്രാര്‍ ഡോ.ടി.എ അബ്ദുല്‍ മജീദ്, സംസാരിച്ചു. പി.പി.ഹരിദാസ്, പി.ഡി.പ്രസന്ന എന്നിവര്‍ നേതൃത്വം നല്‍കി. രാജന്‍ മലയില്‍ പ്രഭാഷണം നടത്തി.
സനാതന ധര്‍മ്മപീഠം രാവിലെ 10.30-ന് സനാതന ഹാളില്‍ സംഘടിപ്പിച്ച യോഗ ദിനാചരണ പരിപാടി പ്രോ-വൈസ് ചാന്‍സലര്‍ ഡോ.പി.മോഹന്‍ ഉദ്ഘാടനം ചെയ്തു. കൊളത്തൂര്‍ അദ്വൈതാശ്രമത്തിലെ ബ്രഹ്മചാരി വേദചൈതന്യ മുഖ്യപ്രഭാഷണം നടത്തി.
യോഗാചാര്യന്‍ അജിത്ത് കൃഷ്ണന്‍, യോഗാചാര്യ ഷിബി എന്നിവരും വിദ്യാര്‍ത്ഥികളും യോഗാസന പ്രദര്‍ശനം നടത്തി. കെ.ശ്രീധരന്‍ നായര്‍ അധ്യക്ഷനായിരുന്നു. കോര്‍ഡിനേറ്റര്‍ സി.ശേഖരന്‍ സ്വാഗതവും ബാലഗോപാലന്‍ പായിച്ചേനി നന്ദിയും പറഞ്ഞു. കെ.പി.ശ്രീദേവി പങ്കെടുത്തു.
അനുസ്മരണം
മലയാള കേരള പഠനവിഭാഗം മുന്‍ മേധാവിയുമായിരുന്ന അന്തരിച്ച പ്രൊഫ.എം.എം.പുരുഷോത്തമന്‍ നായരുടെ സാഹിത്യ-സാംസ്‌കാരിക സേവനങ്ങളെ സര്‍വകലാശാല അനുസ്മരിച്ചു. ഡോ.ഉമ്മര്‍ തറമ്മേല്‍ അധ്യക്ഷനായിരുന്നു. പ്രൊഫ.രാഘവന്‍ പയ്യനാട്, പ്രൊഫ.ടി.കെ.നാരായണന്‍, പ്രൊഫ.നാരായണന്‍ നമ്പൂതിരി, ഡോ.എല്‍.തോമസ്‌കുട്ടി, പ്രൊഫ.അനില്‍ വള്ളത്തോള്‍, ഡോ.കെ.എം.അനില്‍, ഡോ.ടി.വി.സുനിത, കെ.ബാബുരാജന്‍, ഡോ.ലാലു കീഴേപ്പാട്ട് എന്നിവര്‍ പ്രസംഗിച്ചു. ഡോ.ആര്‍.വി.എം.ദിവാകരന്‍ സ്വാഗതവും ഇ.പി.ജ്യോതി നന്ദിയും പറഞ്ഞു.
ഫാര്‍മസിസ്റ്റ് അഭിമുഖം
ഹെല്‍ത്ത് സെന്ററില്‍ ഫാര്‍മസിസ്റ്റ് തസ്തികയില്‍ നിയമനത്തിന് 2013 മാര്‍ച്ച് 17-ലെ വിജ്ഞാപന പ്രകാരം നടത്തിയ എഴുത്തുപരീക്ഷയില്‍ യോഗ്യത നേടിയവരുടെ ചുരുക്കപ്പട്ടിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അര്‍ഹരായവര്‍ക്ക് മെമ്മോ അയച്ചിട്ടുണ്ട്. ജൂലൈ നാലിന് രാവിലെ ഒമ്പത് മണിക്ക് സര്‍വകലാശാലാ ഭരണവിഭാഗത്തില്‍ നടക്കുന്ന അഭിമുഖത്തിന് അസ്സല്‍ രേഖകള്‍ സഹിതം ഹാജരാകണം. മെമ്മോ ലഭിക്കാത്തവര്‍ റിക്രൂട്ട്‌മെന്റ് വിഭാഗവുമായി ബന്ധപ്പെടണം. ഫോണ്‍: 0494 2407106.
എം.എസ്.ഡബ്ല്യൂ
ഹാള്‍ടിക്കറ്റ്
ജൂണ്‍ 26-ന് നടക്കുന്ന എം.എസ്.ഡബ്ല്യൂ പ്രവേശന പരീക്ഷയുടെ ഹാള്‍ടിക്കറ്റ് വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യണം. ഫോണ്‍: 0494 2407016, 2407017.
പരീക്ഷാ അപേക്ഷ
ഒന്നാം സെമസ്റ്റര്‍ എം.ആര്‍ക് റഗുലര്‍, സപ്ലിമെന്ററി പരീക്ഷക്ക് പിഴകൂടാതെ ജൂണ്‍ 25 വരെയും 150 രൂപ പിഴയോടെ ജൂണ്‍ 28 വരെയും ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റര്‍ ഡിപ്ലോമ ഇന്‍ ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കളിനറി സയന്‍സ് സയന്‍സ് പരീക്ഷക്ക് പിഴകൂടാതെ ജൂണ്‍ 29 വരെയും 150 രൂപ പിഴയോടെ ജൂലൈ ഒന്ന് വരെയും ഓണ്‍ലൈനില്‍ അപേക്ഷിക്കാം. പരീക്ഷ ജൂലൈ 22ന് ആരംഭിക്കും.
ഒന്നാം സെമസ്റ്റര്‍ എം.പ്ലാനിങ് റഗുലര്‍, സപ്ലിമെന്ററി പരീക്ഷയുടെ ഓണ്‍ലൈന്‍ അപേക്ഷ പിഴകൂടാതെ ജൂണ്‍ 25 വരെയും 150 രൂപ പിഴയോടെ ജൂണ്‍ 28 വരെയും പരീക്ഷാഭവനില്‍ സ്വീകരിക്കും.
പരീക്ഷ
ഏഴാം സെമസ്റ്റര്‍ ബി.ടെക് പാര്‍ട്ട് ടൈം ബി.ടെക് (2009 സ്‌കീം), ബി.ആര്‍ക് (04 സ്‌കീം, 2009-11 പ്രവേശനം സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷ ജൂലൈ 29ന് ആരംഭിക്കും.
പുനര്‍മൂല്യനിര്‍ണയ ഫലം
ഒന്നാം സെമസ്റ്റര്‍ എം.എഡ് ജൂലൈ 2015 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഉത്തരക്കടലാസ് തിരിച്ചറിയാന്‍ ആഗ്രഹിക്കുന്നവര്‍ 15 ദിവസത്തിനകം പരീക്ഷാഭവനുമായി ബന്ധപ്പെടുക.
രണ്ടാം വര്‍ഷ ബി.എസ്.സി മെഡിക്കല്‍ ബയോകെമിസ്ട്രി, മെഡിക്കല്‍ മൈക്രോബയോളജി, മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി മാര്‍ച്ച് 2015 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഉത്തരക്കടലാസ് തിരിച്ചറിയാന്‍ ആഗ്രഹിക്കുന്നവര്‍ 15 ദിവസത്തിനകം പരീക്ഷാഭവനുമായി ബന്ധപ്പെടുക.
പരീക്ഷാഫലം
2015 ഡിസംബറില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എ.എ പൊളിറ്റിക്കല്‍ സയന്‍സ് (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്. പുനര്‍മൂല്യനിര്‍ണയത്തിന് ജൂലൈ ഒന്ന് വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."