HOME
DETAILS
MAL
വെല്‍ഫെയര്‍ പാര്‍ട്ടി പാര്‍ലമെന്റ് മാര്‍ച്ച് 17ന്
backup
March 11 2017 | 20:03 PM
കോഴിക്കോട്: കരിപ്പൂരില്‍ നിന്നും വലിയ വിമാനങ്ങളുടെ സര്‍വിസ് പുനരാരംഭിക്കുക, ഹജ്ജ് എംബാര്‍ക്കേഷന്‍ പുനസ്ഥാപിക്കുക എന്നി ആവശ്യങ്ങളുന്നയിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി 17ന് പാര്‍ലമെന്റ് മാര്‍ച്ച് നടത്തും.
പ്രവാസികളില്‍ നിന്നും മറ്റും ശേഖരിച്ച ലക്ഷത്തോളം ഒപ്പുകളടങ്ങിയ നിവേദനം ഏവിയേഷന്‍ മന്ത്രിക്ക് സമര്‍പ്പിക്കുമെന്നും നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അഖിലേന്ത്യ പ്രസിഡന്റ് എസ്.ക്യു.ആര് ഇല്ല്യാസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യും. വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി റസാഖ് പാലേരി, സംസ്ഥാന സമിതിയംഗം പി.ഭാസ്കരന്, ജില്ലാ പ്രസിഡന്റ് അസ്ലം ചെറുവാടി, സെക്രട്ടറി എ.പി വേലായുധന്, മുസ്തഫ പാലാഴി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."