വിദ്യാഭ്യാസ നവീകരണത്തില്‍ സര്‍ക്കാരേതര സ്ഥാപനങ്ങളും പങ്കാളികളാവണം: മന്ത്രി
താമരശേരി : ആരോഗ്യത്തിലും സാക്ഷരതയിലും കേരളം ഇതര സംസ്ഥാനങ്ങള്‍ക്ക് മാതൃകയായതു പോലെ വിദ്യാഭ്യാസത്തിലും മാതൃകയാകണമെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. ഇതിന്റെ ഭാഗമായാണ് പൊതുവിദ്യാലയങ്ങളില്‍ എട്ടാംക്ലാസ് മുതല്‍ 12വരെ ഡിജിറ്റല്‍ ക്ലാസ്മുറികളും മറ്റു ഭൗതിക സൗകര്യങ്ങളും ഏര്‍പ്പെടുത്തി രണ്ടണ്ടു വര്‍ഷം കൊണ്ടണ്ട് മികവിന്റെ കേന്ദ്രമാക്കാന്‍ സര്‍ക്കാര്‍ തയാറെടുക്കുന്നത്.
വിദ്യാഭ്യാസ രംഗത്തെ നവീകരണത്തില്‍ സര്‍ക്കാരേതര സ്ഥാപനങ്ങളും മാറിനില്‍ക്കാന്‍ പാടില്ലെന്ന് അദ്ദേഹം പറഞ്ഞു. പൂനൂര്‍ ഗാഥ പബ്ലിക് സ്‌കൂള്‍ സി.ബി.എസ്.ഇ അംഗീകാര പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയാരുന്നു അദ്ദേഹം. പുതിയ കെ.ജി കെട്ടിടത്തിന് പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ തറക്കല്ലിട്ടു. പുരുഷന്‍ കടലുണ്ടണ്ടി എം.എല്‍.എ അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ ഷൈജു ഈപ്പന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കാരാട്ട് റസാഖ് എം.എല്‍.എ മുഖ്യാതിഥിയായി. വീട് നിര്‍മാണത്തിനുള്ള ധനസഹായം ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.ടി ബിനോയ് കൈമാറി.
ജില്ലാ പഞ്ചായത്ത് മെമ്പര്‍ നജീബ് കാന്തപുരം, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ.സരസ്വതി, ഉസ്സൈന്‍ മാസ്റ്റര്‍, ബ്ലോക്ക് മെമ്പര്‍ കെ.ഉസ്മാന്‍ മാസ്റ്റര്‍, പി.നഫീസ, സി.പി ബഷീര്‍, എ.കെ ഗോപാലന്‍, നാസര്‍ എസ്റ്റേറ്റ്മുക്ക്, വി.വി രാജന്‍, സി.പി കരീംമാസ്റ്റര്‍, ബാലകൃഷ്ണന്‍ മാസ്റ്റര്‍, താര അബ്ദുറഹിമാന്‍ ഹാജി, ടി.സി രമേശന്‍ മാസ്റ്റര്‍, കെ.അബൂബക്കര്‍ മാസ്റ്റര്‍, യു.കെ അബ്ദു റഹിമാന്‍, അഡ്വ.എന്‍.എ ലത്തീഫ്, ഗിരീഷ് തേവള്ളി, ടി.ഹാരിസ്, പി.ജെ ജോണ്‍, കെ.അബ്ദുല്‍ ഷുക്കൂര്‍, മുജീബ് പൂനൂര്‍, കെ.നിസാര്‍ മാസ്റ്റര്‍ സംസാരിച്ചു. അക്കാദമിക് ഡയറക്ടര്‍ അലക്‌സ് ജോസഫ് സ്വാഗതവും വി.പി അബ്ദുല്‍ ജബ്ബാര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."