HOME
DETAILS

കാറ്റിലും മഴയിലും കനത്ത നാശനഷ്ടം

  
backup
May 04 2018 | 09:05 AM

%e0%b4%95%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82-%e0%b4%ae%e0%b4%b4%e0%b4%af%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82-%e0%b4%95%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4-4

 

വടക്കാഞ്ചേരി : മേട ചൂടിനു ശമനമേകി വേനല്‍മഴയെത്തിയപ്പോള്‍ കൂടെ വ്യാപക നാശനഷ്ടവും. വടക്കാഞ്ചേരി , ചിറ്റണ്ട മേഖലയില്‍ ഏക്കര്‍ കണക്കിനു സ്ഥലത്തു കാര്‍ഷിക നാശം സംഭവിച്ചു. കുല വന്ന നൂറു കണക്കിനു വാഴകള്‍ ഒടിഞ്ഞു വീണു. കല്ലംപാറയിലും കുണ്ടന്നൂരിലും വീടുകള്‍ക്കു മുകളിലേക്കു തെങ്ങു മറിഞ്ഞു വീണു രണ്ടു വീടുകള്‍ ഭാഗികമായി തകര്‍ന്നു. ചിറ്റണ്ടയില്‍ ചാത്തന്‍ കുളം റോഡില്‍ പട്ടച്ചാലില്‍ അബ്ദുള്ളയുടെ വാഴ തോട്ടത്തിലെ 150 ഓളം നേന്ത്രവാഴകളാണു ഒടിഞ്ഞു വീണത്. പത്തു മാസം പ്രായമായവയാണു വാഴകള്‍. കുണ്ടന്നൂര്‍ ചുങ്കത്ത് തെങ്ങു വീണു വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. ചിങ്ങപുരത്ത് ബാലകൃഷ്ണന്റെ വീടിനു മുകളിലേക്കാണു അയല്‍വാസി ചിറ്റിലപ്പിള്ളി സൈമണിന്റെ വീട്ടു പറമ്പില്‍ നിന്നിരുന്ന തെങ്ങു കടപൊട്ടി വീണത്. കുമ്പളങ്ങാട് കുറുമക്കാവ് ക്ഷേത്ര പരിസരത്തെ ചെമ്പകശ്ശേരി രാജകുമാരന്‍, ചന്ദനം കുമരത്ത് രഘുനായര്‍, വലിയവളപ്പില്‍ സുധാകരന്‍, നെടിയേടത്ത് മോഹനന്‍, ഇല്ലിക്കോട്ടില്‍ സതീശന്‍ എന്നിവരുടെ നിരവധി കുലച്ച വാഴകള്‍ മറിഞ്ഞു വീണു. കല്ലംപാറയില്‍ മൊഴി കുളങ്ങര പ്രവീണിന്റെ വീടിനു മുകളിലേക്കു തെങ്ങു മറിഞ്ഞു വീണു വീടിന്റെ മേല്‍കൂര തകര്‍ന്നിട്ടുണ്ട്.
വാടാനപ്പള്ളി : കാറ്റിലും മഴയിലും തെങ്ങും വൈദ്യുതിക്കാലും ഒടിഞ്ഞുവീണ് വീടിന് ഭാഗികമായി കേടുപാട് പറ്റി. നടുവില്‍ക്കര വട്ടുകുളം അഭിലാഷിന്റെ ടെറസ് വീടിനാണ് നാശം ഉണ്ടായത്. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടോടെയായിരുന്നു സംഭവം. കാറ്റില്‍ വീടിന് സമീപത്തെ വലിയ തെങ്ങ് ഒടിഞ്ഞ് വീടിന് മുകളിലേക്ക് വീഴുകയായിരുന്നു. വൈദ്യുതിക്കമ്പിയുടെ മുകളിലൂടെ വീണതോടെ വൈദ്യുതിക്കാലും ഒടിഞ്ഞ് വീടിന് മുകളിലേക്ക് വീണു. തെങ്ങിന്റെ വീഴ്ചയില്‍ വീടിന്റെ ഒരു ഭാഗം ഇടിഞ്ഞ് വിള്ളലുണ്ടായി. ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തുവന്നു. അപായമുണ്ടായില്ല. ഏറെനേരം മേഖലയില്‍ വൈദ്യുതി നിലച്ചു.
എരുമപ്പെട്ടി: കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും എരുമപ്പെട്ടി മേഖലയില്‍ വ്യാപക നാശനഷ്ടം. വിവിധയിടങ്ങളില്‍ മരക്കൊമ്പുകള്‍ പൊട്ടിവീണ് വൈദ്യുതി ബന്ധം പൂണര്‍മായും വിഛേദിക്കപ്പെട്ടു. ശക്തമായ കാറ്റില്‍ കരിയന്നൂര്‍ കാളാട്ട് ബാലകൃഷ്ണന്‍ നായരുടെ വീട്ടിലെ ഓടുകളും വീരത്ത് വളപ്പില്‍ ദിലീപിന്റെ ഷീറ്റ് മേഞ്ഞ മേല്‍ക്കൂര പൂര്‍ണമായും പറന്ന് പോയി. തയ്യൂര്‍ വെളിച്ചപ്പാട് വീട്ടില്‍ വിശ്വനാഥന്റെ വീടിനു മുകളിലേക്ക് മരക്കൊമ്പ് പൊട്ടിവീണ് വീടിന്റെ പുറകുവശം ഭാഗികമായി തകര്‍ന്നു. നസ്രത്ത് വീട്ടില്‍ ഗൗരിയുടെ വീടിനു മുകളിലേക്ക് പുളിമരം കടപുഴകി വീണ് മേല്‍ക്കൂര തകര്‍ന്നു. അപകടങ്ങളില്‍ ആര്‍ക്കും പരുക്കുകളില്ല. ശക്തമായ കാറ്റില്‍ വൈദ്യുതി കമ്പികളിലേക്ക് മരക്കൊമ്പുകള്‍ പൊട്ടിവീണ് മേഖലയില്‍ വൈദ്യുതി ബന്ധം വിശ്ചേദിക്കപ്പെട്ടു. നാശനഷ്ടം സംഭവിച്ച വീടുകള്‍ക്ക് സര്‍ക്കാര്‍ അടിയന്തിര ധനസഹായം നല്‍കണമെന്ന് കുന്നംകുളം നിയോജക മണ്ഡലം യു.ഡി.എഫ് കണ്‍വീനര്‍ അമ്പലപ്പാട്ട് മണികണ്ഠന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഗോവിന്ദന്‍ കുട്ടി, കടവല്ലൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് വി.കേശവന്‍ എന്നിവര്‍ വീടുകള്‍ സന്ദര്‍ശിച്ചു.
കയ്പ്പമംഗലം : കനത്ത കാറ്റില്‍ പെരിഞ്ഞനത്ത് മരം വീണ് വീട് തകര്‍ന്നു. കിഴക്കേടത്ത് കളപ്പുരയ്ക്കല്‍ സജിയുടെ ഓടിട്ട വീടിന് മുകളിലാണ് തെങ്ങ് വീണത്. വീടിനോട് ചേര്‍ന്ന അടുക്കളപ്പുരയ്ക്ക് മുകളില്‍ തൊട്ടടുത്ത പറമ്പിലെ ഐനിമരം ഒടിഞ്ഞു വീണ് നാശനഷ്ടം ഉണ്ടായി. കൂരിക്കുഴി കമ്പനിക്കടവില്‍ മത്സ്യബന്ധന വലക്ക് മുകളില്‍ തെങ്ങ് വീണ് വല നശിച്ചു.ഇന്നലെപുലര്‍ച്ചെയാണ് മേഖലയില്‍ കനത്ത കാറ്റും മഴയും ഉണ്ടായത്.

 

പഞ്ചായത്ത് പ്രസിഡന്റിന്റെ വീടിനു മുകളിലേക്ക് മരക്കൊമ്പ് പൊട്ടി വീണു
എരുമപ്പെട്ടി: ശക്തമായ കാറ്റിലും മഴയിലും കടങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ വീടിനു മുകളിലേക്ക് മരക്കൊമ്പ് പൊട്ടിവീണു. മേഖലയിലെ വിവിധയിടങ്ങളില്‍ മരങ്ങള്‍ കടപുഴകി വീണ് വൈദ്യുതി പോസ്റ്റുകള്‍ക്കും കമ്പികള്‍ക്കും നാശനഷ്ടം സംഭവിച്ചു.ബുധനാഴ്ച അര്‍ദ്ധരാത്രിയോടെയാണ് സമീപവാസിയുടെ പറമ്പില്‍ നില്ക്കുന്ന തേക്ക് മരത്തിന്റെ കൊമ്പ് പഞ്ചായത്ത് പ്രസിഡന്റ് രമണി രാജന്റെ വീടിന് മുകളിലേക്ക് പൊട്ടിവീണത്.
വലിയ ശബ്ദം കേട്ട് വീട്ടിലുണ്ടായിരുന്ന പ്രസിഡന്റ് ഉള്‍പ്പടെയുള്ള കുടുംബാംഗങ്ങള്‍ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. ആദൂര്‍ ജുമാ മസ്ജിദ് റോഡരുകില്‍ നില്‍ക്കുന്ന റബര്‍ മരം കടപുഴകി വീണ് വൈദ്യുതകാല് മറിഞ്ഞ് വീഴുകയും കമ്പികള്‍ പൊട്ടി വൈദ്യുതി ബന്ധം തകരാറിലാവുകയും ചെയ്തു. പലയിടങ്ങളില്‍ മരക്കൊമ്പുകള്‍ പൊട്ടിവീണ് വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടിട്ടുണ്ട്.
മടവാക്കര : വ്യാഴാഴ്ച പുലര്‍ച്ചെയുണ്ടായ ഇടിമിന്നലില്‍ മടവാക്കരയില്‍ വീടിന് കേടുപാടുകള്‍ സംഭവിച്ചു.മടവാക്കര കരുവാന്‍ ബിജുവിന്റെ വീടിന്റെ ജനല്‍ചില്ലുകള്‍ തകര്‍ന്നു. വൈദ്യുതോപകരണങ്ങളും വയറിംഗ് സാമഗ്രികളും കത്തിനശിച്ചു.വീടിനകത്തെ ചുമരുകളില്‍ വിള്ളലുണ്ടായി. മുറിയില്‍ വീട്ടുകാര്‍ ഉണ്ടായിരുന്നുവെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

കിണര്‍ ഇടിഞ്ഞു താഴ്ന്നു


എരുമപ്പെട്ടി: ശക്തമായ മഴയെ തുടര്‍ന്ന് എരുമപ്പെട്ടിയില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കിണര്‍ ഇടിഞ്ഞു താഴ്ന്നു. എരുമപ്പെട്ടിയില്‍ നിന്നും തയ്യൂരിലേക്ക് പോകുന്ന റോഡിനോട് ചേര്‍ന്ന് കിടക്കുന്ന പറമ്പിലെ ഉപയോഗ ശൂന്യമായ കിണറാണ് ഇടിഞ്ഞു താഴ്ന്നത്. വാഹനയാത്രക്കാര്‍ക്ക് വലിയ അപകട കെണിയാണ് ഇതുമൂലം ഉണ്ടായിട്ടുള്ളത്. ഇന്ന് രാവിലെ ഇത് വഴി പോയ യാത്രക്കാരാണ് കിണര്‍ താഴ്ന്നതായി കണ്ടെത്തിയത്. എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മീന ശലമോന്‍, വൈസ് പ്രസിഡന്റ് കെ.ഗോവിന്ദന്‍ കുട്ടി, അനിതാ വിന്‍സന്റ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തര്‍ ദേശീയ ദിനം തുടർച്ചയായി നാല് ദിവസം അവധി

qatar
  •  6 minutes ago
No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  an hour ago
No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  an hour ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  2 hours ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  2 hours ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  2 hours ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  4 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  4 hours ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  4 hours ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  4 hours ago