കുടിക്കാന്‍ വെള്ളമില്ല, പാഴാക്കാനൊരുപാടുണ്ട് കരിങ്കണ്ണിക്കുന്നില്‍ പൈപ്പ് പൊട്ടിയിട്ട് രണ്ടാഴ്ച
വാഴവറ്റ: തെനേരി-കരിങ്കണ്ണിക്കുന്നില്‍ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടി ലിറ്റര്‍ കണക്കിന് വെള്ളം പാഴാകുന്നു. വാട്ടര്‍ അതോറിറ്റി അധികൃതരെ വിവരമറിയിച്ചെങ്കിലും പണിക്കാരില്ലെന്ന മറുപടിയാണ് ലഭിച്ചതെന്ന് പ്രദേശവാസികള്‍ പറയുന്നു. വേനല്‍ കടുത്തതോടെ ഒട്ടുമിക്ക കിണറുകളും വറ്റിയ ഈ പ്രദേശത്തെ ആളുകള്‍ക്ക് പൈപ്പ് പൊട്ടിയതോടെ പ്രാഥമിക ആവശ്യങ്ങള്‍ക്ക് വരെ വെള്ളമില്ലാത്ത അവസ്ഥയാണുള്ളത്.
മുന്‍പ് പൈപ്പ് പൊട്ടിയപ്പോള്‍ ആ കണക്ഷന് പോകുന്നത് ഒഴിവാക്കുകയായിരുന്നു. ഇപ്പോള്‍ രണ്ടാഴ്ചയായി റോഡിലൂടെ വെള്ളമൊഴുകുന്നെന്ന് അധികൃതരെ അറിയിച്ചിട്ടും വെള്ളം പാഴാകുന്നത് തടയുന്നതിനാവശ്യമായ ഒരു നടപടിയുമുണ്ടാവുന്നില്ലെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു. കാലപ്പഴക്കം ചെന്ന പൈപ്പുകളുടെ ഗുണനിലവാരമില്ലായ്മ കാരണം ജില്ലയിലെങ്ങും കുടിവെള്ളം പാഴാകുമ്പോള്‍ ഇവ പരിഹരിക്കുന്നതിന് ബന്ധപ്പെട്ടവര്‍ക്ക് കഴിഞ്ഞിട്ടില്ല. പഞ്ചായത്തിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ കിണറുകള്‍ വറ്റി ആളുകള്‍ വെള്ളത്തിനായി നെട്ടോട്ടമോടുമ്പോഴാണ് വെള്ളം റോഡിലൂടെ ദിവസങ്ങളായി ഒഴുകുന്നത്. വെള്ളം പാഴാകുന്നത് തടയാന്‍ നടപടിയില്ലാത്തത് നാട്ടുകാരുടെ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."