രാജ്യത്തെയും തീറെഴുതുമോ?
വൃദ്ധ മാതാവ് നിര്‍മ്മിച്ച കരകൗശല വസ്തുക്കളൊക്കെയും വിറ്റ് തുലച്ച മകന്‍, ഒടുവില്‍ മാതാവിനെയും ചന്തയില്‍ കൊണ്ടുപോയി വില്‍പ്പന നടത്താന്‍ ശ്രമിച്ച പ്രശസ്തമായൊരു അറബിക്കഥയുണ്ട്. വൃദ്ധ മാതാവിന്റെ ദുഃഖഭാരത്താല്‍ കിനിഞ്ഞ കണ്ണുനീര്‍ത്തുള്ളികളുടെ ഉഗ്ര ശാപത്താല്‍ ശിലയായി തീര്‍ന്ന മകന്‍ തന്റെ മുക്തിക്കായി വര്‍ഷങ്ങളോളം കേണതും പില്‍ക്കാല തലമുറകള്‍ ഈ ശിലയെ നോക്കി ശാപവാക്കുകള്‍ ചൊരിഞ്ഞതും, അക്കാരണത്താല്‍ ശില കറുത്തിരുണ്ട് പോയതു മാണ് കഥ.
ഭാരതത്തിന്റെ 95 പൈതൃകങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ കുത്തക കമ്പനികള്‍ക്കായി വില്‍പ്പന നടത്താനൊരുങ്ങുന്ന വാര്‍ത്ത വായിച്ചപ്പോള്‍ മനസ്സിലോടി വന്നത് ഇക്കഥയാണ്. രാജ്യത്തിന്നഭിമാനമായ ചരിത്ര സ്മാരകങ്ങള്‍ സ്വകാര്യ കമ്പനികളുടെ മേല്‍നോട്ടത്തിനായി കൈമാറുമ്പോള്‍ അറബിക്കഥയിലെമുടിയനായ പുത്രനെ സ്വാഭാവികമായും ഓര്‍ത്ത് പോകുന്നു. രാജ്യത്തിന്റെ യശസ്സ് ഉയര്‍ത്തുന്ന സ്മാരകങ്ങളും പ്രമുഖ പൗരാണിക തീര്‍ത്ഥാടന കേന്ദ്രങ്ങളും വിനോദ സഞ്ചാര കേന്ദ്രങ്ങളും കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതിക്കൊടുത്ത് കേന്ദ്ര സര്‍ക്കാര്‍ ഏത് തരത്തിലുള്ള രാജ്യപുരോഗതിയാണ് ലക്ഷ്യമിടുന്നത്?
ചരിത്ര സ്മാരകങ്ങ ള്‍ കാത്ത് സൂക്ഷിക്കാന്‍ ബാധ്യസ്ഥരായ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയും കേന്ദ്ര സാംസ്‌ക്കാരിക മന്ത്രാലയവും കേന്ദ്ര ടൂറിസം മന്ത്രാലയവും രാജ്യത്തെ പൈതൃക കേന്ദ്രങ്ങളെ വില്‍പ്പനച്ചരക്കാക്കി മാറ്റിയത മറ്റു ലക്ഷ്യങ്ങളുടെ പ്രാപ്തീകരണത്തിനായുള്ള ആദ്യ ചവിട്ടുപടിയായി കാണേണ്ടിയിരിക്കുന്നു.
'നവീകരണം' മാത്രമാണെന്ന ന്യായീകരണത്തില്‍ ലഘൂകരിച്ച കേന്ദ്ര സര്‍ക്കാറിന്റെ മറുപടി മുഖവിലക്കെടുക്കാവുന്നതല്ല. ചരിത്രത്തെ തിരുത്തിയെഴുതി ഹിന്ദുവല്‍ക്കരിക്കുന്നത് പോലെ ചരിത്ര സ്മാരകങ്ങളെയും പൈതൃക കേന്ദ്രങ്ങളെയും ഹിന്ദുത്വവല്‍ക്കരിിന്റെ മുന്നൊരുക്കമായി വേണം വിലയിരുത്താന്‍. ചരിത്ര സ്മാരകങ്ങളുടെ തനത് നിലനില്‍പ്പില്‍ കോര്‍പ്പറേറ്റുകള്‍ക്ക് വലിയ താല്‍പര്യമൊന്നുമില്ല. പണം ഏക ലക്ഷ്യത്തില്‍ നിലകൊള്ളുന്ന കുത്തക കമ്പനികള്‍ ചരിത്ര സ്മാരകങ്ങളെ കേവലം വിനോദ സഞ്ചാര ഇടങ്ങളാക്കി മാറ്റി മറിക്കുന്നതിലൂടെ രാജ്യത്തിന്റെ തിരുശേഷിപ്പുകളാണ് നാമാവശേഷമായി മാറുക.
ചെങ്കോട്ടയും താജ്മഹലും കുത്തബ് മിനാറും ഡല്‍ഹി ജുമാ മസ്ജിദും ബേക്കല്‍ കോട്ടയുമൊക്കെ കുത്തകള്‍ക്ക് കൈമാറിയാല്‍ അവയൊക്കെ പില്‍ക്കാലത്ത് പൈതൃക കേന്ദ്രങ്ങളായി തന്നെ നിലകൊള്ളുമെന്ന ഉറപ്പ് നല്‍കാന്‍ മലയാളി കൂടിയായ കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ കീഴിലുള്ള വിനോദ സഞ്ചാര മന്ത്രാലയത്തിന് സാധിക്കുന്നില്ല.
പൈതൃക കേന്ദ്രങ്ങ ഏറ്റെടുക്കാന്‍ തയ്യാറായിട്ടുള്ള കുത്തക കമ്പനികളുമായി സംഘ പരിവാരത്തിന് അഭേദ്യമായ ബന്ധമുള്ളതായി കമ്പനി ഉടമകളുടെ പേരു പരിശോധിക്കുന്നതിലൂടെ വ്യക്തമാകുന്നു. രാജ്യത്തെ സാംസ്‌ക്കാരിക പൈതൃകത്തിന്റെ തിരുശേഷിപ്പുകള്‍ വിറ്റു തുലക്കാനുള്ള നീക്കം തടയിട്ടേ മതിയാവൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."