ജില്ലാപഞ്ചായത്ത് അംഗത്തിന്റെ വീടിനുനേരെ ആക്രമണം
എടപ്പാള്‍: മലപ്പുറം ജില്ലാപഞ്ചായത്തംഗവും തവനൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡണ്ടുമായ എ.ടി സജിതയുടെ വീടിനുനേരെ ആക്രമണം നടന്നതായി പരാതി. കഴിഞ്ഞ ദിവസം സജിതയും ഭര്‍ത്താവും ലീഗ് സ്ഥാപകദിന പരിപാടികളില്‍ പങ്കെടുക്കാന്‍ പോയ സമയത്താണ് ആക്രമണം നടന്നത്.
തവനൂര്‍ മറവഞ്ചേരി അംബേദ്കര്‍ കോളനിയിലാണു സജിതയും കുടുംബവും താമസിക്കുന്നത്. വീടിന്റെ ജനല്‍ചില്ലുകള്‍ തകര്‍ക്കുകയും പണി പൂര്‍ത്തീകരിക്കാത്ത ഭാഗത്തു സ്ഥാപിച്ചിരുന്ന ഫ്‌ളക്‌സുകളും മറ്റും നശിപ്പിക്കുകയും ചെയ്തിട്ടുണ്ടണ്ട്. പരിപാടികള്‍ കഴിഞ്ഞ് വീട്ടില്‍ മടങ്ങിയെത്തിയപ്പോഴാണ് വീട് അക്രമിക്കപ്പെട്ടത് കാണുന്നത്. തുടര്‍ന്നു കുറ്റിപ്പുറം പൊലിസില്‍ പരാതി നല്‍കി.പ്രതികളെ ഉടന്‍ കണ്ടെണ്ടത്തി കുറ്റക്കാര്‍ക്കെതിരേ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് മുസ്‌ലിംലീഗ് ആവശ്യപ്പെട്ടു.
മലപ്പുറം ജില്ലാപഞ്ചായത്ത് പ്രസിഡന്റണ്ട് എ.പി ഉണ്ണികൃഷ്ണന്‍, ഡോ. സി.പി ബാവഹാജി, പി. ഇഫ്ത്തിഖാറുദ്ദീന്‍, വി.കെ.എം ഷാഫി, ഇ.എന്‍ മോഹന്‍ദാസ്, ലത്വീഫ് അയങ്കലം, അക്ബര്‍ തൃക്കണാപുരം, വി.പി.എ റഷീദ്, സിദ്ദീഖ് മറവഞ്ചേരി, മുഹമ്മദ് അമ്മായത്ത്, വി.വി അബ്ദുല്ല എന്നിവര്‍ വീട് സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."