ആദിവാസി മേഖലയില്‍ ആധുനിക വ്യവസായങ്ങള്‍ തുടങ്ങണമെന്ന് സാക്ഷരതാ മിഷന്‍
തിരുവനന്തപുരം: ആദിവാസി മേഖലയില്‍ ആധുനിക വ്യവസായങ്ങള്‍ ആരംഭിച്ച് തൊഴിലില്ലായ്മക്ക് പരിഹാരം കാണണമെന്ന് സാക്ഷരതാമിഷന്‍.
ആദിവാസി സമൂഹം അനുഭവിക്കുന്ന പ്രശ്‌നങ്ങളും അവയ്ക്കുള്ള പരിഹാര മാര്‍ഗങ്ങളും ഉള്‍പ്പെടുത്തി സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ നിര്‍ദേശം.
സാക്ഷരതാമിഷന്‍ നടപ്പാക്കിവരുന്ന വിവിധ ആദിവാസി സാക്ഷരത-തുല്യതാ പദ്ധതികളിലെ 350 ആദിവാസി ഇന്‍സ്ട്രക്ടര്‍മാര്‍ക്കായി സംഘടിപ്പിച്ച സാമൂഹ്യസാക്ഷരതാ പരിശീലന പരിപാടിയുടെ ഭാഗമായാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. പരിശീലന പരിപാടിയുടെ ഭാഗമായി വിഷയാധിഷ്ഠിത ചര്‍ച്ചകളില്‍ ഉയര്‍ന്നുവന്ന അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ഉള്‍പ്പെടുത്തിയ വിശദമായ റിപ്പോര്‍ട്ട് പട്ടികജാതി, പട്ടികവര്‍ഗ ക്ഷേമ മന്ത്രി എ.കെ ബാലന്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.
കൃഷി ചെയ്യാനുള്ള പിന്തുണ നല്‍കല്‍, ഉല്‍പന്നങ്ങള്‍ക്ക് വിപണി ഉറപ്പാക്കല്‍, സൊസൈറ്റികള്‍ രൂപീകരിക്കല്‍, ആദിവാസികളുടെ ക്ഷേമത്തിനായി സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ ഏകോപിപ്പിച്ചുള്ള കര്‍മപദ്ധതികള്‍ നടപ്പാക്കല്‍, എല്ലാ ഊരുകളിലും ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ആദിവാസി പ്രേരക്മാരുടെ സേവനം പ്രയോജനപ്പെടുത്തി ലൈബ്രറികള്‍ ആരംഭിക്കല്‍, ആദിവാസി വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസ യോഗ്യതക്ക് അനുസൃതമായ തൊഴില്‍ലഭ്യത ഉറപ്പ് വരുത്തല്‍ തുടങ്ങിയ ശുപാര്‍ശകളാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."