HOME
DETAILS

പൊലിസുകാരില്‍ നിന്ന് തുക പിരിക്കുന്നതിനെകുറിച്ച് അന്വേഷിക്കണം

  
backup
May 05 2018 | 01:05 AM

%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8%e0%b5%81%e0%b4%95%e0%b4%be%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%a4%e0%b5%81%e0%b4%95


കോഴിക്കോട്: പൊലിസ് ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍ നിന്ന് അനുവാദമില്ലാതെ അസോസിയേഷനുകള്‍ തുക പിരിച്ചെടുക്കുന്നതിനെ കുറിച്ച് അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍.
സംസ്ഥാന പൊലിസ് മേധാവി അന്വേഷിച്ച് ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ആക്ടിംഗ് അധ്യക്ഷന്‍ പി. മോഹനദാസ് ആവശ്യപ്പെട്ടു.
സമൂഹത്തെ നിയമാനുസരണം സേവിക്കാന്‍ ആവശ്യമായ സാഹചര്യം പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥരുടെ അനുവാദമില്ലാതെ പണപ്പിരിവ് നടക്കുന്നുണ്ടെങ്കില്‍ അവസാനിപ്പിക്കാനുള്ള കര്‍ശന നിര്‍ദേശം പൊലിസ് മേധാവി നല്‍കണമെന്നും ഉത്തരവില്‍ പറഞ്ഞു.
ശമ്പളത്തില്‍ നിന്നു വിവിധ ആവശ്യങ്ങള്‍ക്കായി അനുവാദം ഇല്ലാതെ പണം ഈടാക്കുന്നുവെന്നാണ് പരാതി. ശമ്പളത്തില്‍ നിന്ന് പണം പിരിക്കണമെങ്കില്‍ ഉദ്യോഗസ്ഥര്‍ രേഖാമൂലം എഴുതി നല്‍കണം. എന്നാല്‍ അസോസിയേഷന്‍ സെക്രട്ടറി ജില്ലാ പൊലിസ് മേധാവിയോട് പണം പിരിച്ചു നല്‍കാന്‍ ആവശ്യപ്പെടുകയാണ് പതിവ്.
ശമ്പളം കൈയില്‍ കിട്ടിയ ശേഷമാണ് ഉദ്യോഗസ്ഥര്‍ ഇക്കാര്യം അറിയുന്നതെന്നും പരാതിയുണ്ട്. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  an hour ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  2 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  2 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  3 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  3 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  3 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  3 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  4 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  4 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  4 hours ago