HOME
DETAILS
MAL
യുവതിയുടെ പരാതി; പൊലിസുകാരുടെ മക്കള്‍ക്കെതിരേ കേസ്
backup
May 05 2018 | 01:05 AM
ബംഗളൂരു: ഫുട്ബോള്‍ കളി കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്ന യുവതിക്കു നേരെ പൊലിസുകാരുടെ മക്കള്‍ അപമര്യാദയായി പെരുമാറി.
ആക്ടിവിസ്റ്റും കോളമിസ്റ്റുമായ സുകന്യ കൃഷ്ണയ്ക്കാണ് കഴിഞ്ഞ ദിവസം ദുരനുഭവമുണ്ടായത്. മെട്രോ നഗരമായ ബംഗളുരിലെ കോറമംഗല എന്ന തിരക്കേറിയ സ്ഥലത്ത് വെച്ചാണ് രാത്രി ഒന്‍പത് മണിയോടെ അതിക്രമമുണ്ടായത്.
നല്ല മഴയുണ്ടായിരുന്ന സമയത്ത് വീടിന് അടുത്തെത്താറായപ്പോഴാണ് കുറച്ച് ചെറുപ്പക്കാര്‍ സുകന്യയോട് അപമര്യാദയായി പെരുമാറിയത്. അവര്‍ ഉടന്‍ 100ല്‍ വിളിച്ച് പൊലിസിനെ അറിയിക്കുകയായിരുന്നു. 15 മിനിറ്റിനുള്ളില്‍ പൊലിസെത്തി യുവാക്കളിലൊരാളെ പിടികൂടി.
സ്റ്റേഷനിലെത്തിയപ്പോഴാണ് ഇവര്‍ പൊലിസുകാരുടെ മക്കളാണെന്നറിഞ്ഞത്. എന്ത് വന്നാലും കേസെടുക്കണമെന്ന് സുകന്യ ആവശ്യപ്പെട്ടതോടെ എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."