കൊതുകുകടി സഹിച്ചാണ് ദലിത് വീടുകളില്‍ പോകുന്നതെന്ന് മന്ത്രി
ലഖ്നൗ: ദലിത് വിഭാഗങ്ങളുടെ വീട് സന്ദര്‍ശിച്ച് ഭക്ഷണം കഴിച്ച് അവര്‍ക്കിടയില്‍ ബന്ധം സ്ഥാപിക്കാനുള്ള ബി.ജെ.പിയുടെ പരിപാടികള്‍ക്കിടെ വിവാദ പ്രസ്താവനകള്‍ തുടരുന്നു. കൊതുകുകടി സഹിച്ചും തങ്ങള്‍ ദലിതരുടെ വീട്ടില്‍ പോകുന്നത് സര്‍ക്കാര്‍ അവര്‍ക്കായി നടപ്പിലാക്കുന്ന പദ്ധതികളുടെ ഗുണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താനാണെന്നാണ് ഒരു മന്ത്രിയുടെ പുതിയ വെളിപ്പെടുത്തല്‍.
ഉത്തര്‍പ്രദേശ് വിദ്യാഭ്യാസ മന്ത്രി അനുപമ ജെയസ്വാളാണ് പ്രസ്താവന നടത്തി വിവാദത്തില്‍ കുടുങ്ങിയിരിക്കുന്നത്.യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും സാധാരണക്കാര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു സര്‍ക്കാരാണ് സംസ്ഥാനം ഭരിക്കുന്നത്. അവര്‍ക്ക് വേണ്ടിയുള്ള പദ്ധതികള്‍ നടപ്പിലാക്കുന്നതിന് എല്ലാ മന്ത്രിമാരും ഒരു പാട് കഷ്ടപ്പെടുന്നുണ്ട്.
ഇതിന് വേണ്ടി ദലിത് വീടുകളില്‍ രാത്രി എത്തുമ്പോള്‍ ശക്തമായ കൊതുക് കടി സഹിക്കേണ്ടി വന്നിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. അതിനിടെ മന്ത്രിയുടെ വിവാദ പ്രസ്താവനയില്‍ പ്രതിഷേധവുമായി സമാജവാദി പാര്‍ട്ടി നേതാവ് സി.പി റായി രംഗത്തെത്തി. ബി.ജെ.പിയുടെ നാടകം കാലങ്ങളായി കാണുകയാണെന്നും ദലിത് ഭവനങ്ങളില്‍ ചെന്ന് ആഹാരം കഴിക്കുന്നതിന് പകരം ദലിതര്‍ക്ക് പോഷകസമൃദ്ധമായ ആഹാരവും മെച്ചപ്പെട്ട ജീവിതസാഹചര്യവും ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തുകയാണ് വേണ്ടതെന്ന് റായി അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."