HOME
DETAILS

നിയമാവലി പ്രസിദ്ധീകരിച്ചു സൗദിയില്‍ വനിതാ ടാക്‌സികള്‍ അടുത്ത മാസം നിരത്തിലിറങ്ങും

  
backup
May 05 2018 | 01:05 AM

%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%be%e0%b4%b5%e0%b4%b2%e0%b4%bf-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b8%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%a7%e0%b5%80%e0%b4%95%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d


റിയാദ്: ഡ്രൈവിങ് രംഗത്ത് വനിതകള്‍ക്ക് അനുവാദം നല്‍കിയതോടെ പ്രാവര്‍ത്തികമാകുന്ന വനിതാ ടാക്‌സിസി സര്‍വിസ് മാനദണ്ഡങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടു. സഊദി പൊതുഗതാഗത മന്ത്രാലയമാണ് നിയമാവലി പുറത്തുവിട്ടത്. ഇതു പ്രകാരം കുറഞ്ഞത് ഏഴ് സീറ്റുകളെങ്കിലുമുള്ള വാഹനങ്ങളില്‍ മാത്രമേ സ്ത്രീകള്‍ക്ക് ജോലി ചെയ്യാന്‍ സാധിക്കൂ. നിയമം ലംഘിക്കുന്നവര്‍ക്ക് 5,000 റിയാല്‍ വരെ പിഴ ഈടാക്കും.
പുരുഷ യാത്രക്കാരോടൊപ്പം പ്രായപൂര്‍ത്തിയായ ഒരു സ്ത്രീയെങ്കിലും ഉണ്ടെങ്കില്‍ മാത്രമേ വനിതാ ടാക്‌സിയില്‍ യാത്ര ചെയ്യാന്‍ പറ്റൂ. ഇത് ലംഘിച്ചാല്‍ ഡ്രൈവര്‍ക്ക് 5,000 റിയാലായിരിക്കും പിഴ. മുന്നില്‍ ഡ്രൈവര്‍ക്ക് സമീപമുള്ള സീറ്റില്‍ ആണ്‍കുട്ടികളോ പുരുഷന്മാരോ ഇരിക്കാന്‍ പാടില്ല. ഇത് ലംഘിച്ചാല്‍ 2,000 റിയാല്‍ പിഴ ഈടാക്കും.
കൂടെയുള്ള സ്ത്രീ യാത്രക്കാര്‍ ഇറങ്ങിയതിനു ശേഷം അവശേഷിക്കുന്ന പുരുഷ യാത്രക്കാരെയോ ആണ്‍കുട്ടികളെയോ മാത്രം വാഹനത്തില്‍ ഇരുത്തി യാത്ര തുടരാന്‍ അനുവാദമില്ല.
സര്‍വീസിനായി അനുവദിക്കപ്പെട്ട നഗരത്തിനു പുറത്തേക്ക് പോകാന്‍ അനുവാദവുമില്ല. ഇത് ലംഘിച്ചാല്‍ 500 റിയാല്‍ പിഴ അടക്കേണ്ടിവരും. ഡ്രൈവര്‍മാര്‍ പകര്‍ച്ച വ്യാധികളില്‍ നിന്ന് മുക്തരായിരിക്കണം.
ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നവരാകരുത്. നേരത്തെ ക്രിമിനല്‍ കേസില്‍ പെട്ടവരാകരുത് തുടങ്ങിയ കാര്യങ്ങളും നിയമം വ്യവസ്ഥ ചെയ്തിട്ടുണ്ട്.
വിദേശ വനിതകളെ ഈ രംഗത്ത് അനുവദിക്കില്ല. വിദേശ വനിതകള്‍ ടാക്‌സി ഓടിച്ച് പിടിക്കപ്പെട്ടാല്‍ പിഴ 5,000 റിയാലായിരിക്കും. അടുത്ത മാസം 24 മുതല്‍ വനിതാ ഡ്രൈവിങ്ങിനു അനുമതി പ്രാവര്‍ത്തികമാകുന്നതോടൊപ്പമായിരിക്കും വനിതാ ടാക്‌സി സര്‍വീസുകള്‍ ആരംഭിക്കുക.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-03-12-2024

PSC/UPSC
  •  11 days ago
No Image

മൂന്നാറിൽ അംഗന്‍വാടിയുടെ ജനല്‍ ചില്ലുകള്‍ തകര്‍ത്ത് സാമൂഹിക വിരുദ്ധര്‍; സംഭവം നടന്നത് അവധി ദിവസം

Kerala
  •  11 days ago
No Image

ആരോഗ്യ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമനം; ഗവര്‍ണറുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് സച്ചിന്‍ദേവ് എംഎല്‍എ

Kerala
  •  11 days ago
No Image

ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിക്ക് ബ്രിട്ടണിൽ ഊഷ്‌മള വരവേൽപ്പ്

qatar
  •  11 days ago
No Image

മലപ്പുറം നഗരസഭാ പരിധിയിലെ ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ മിന്നൽ പരിശോധന; രണ്ട് സ്ഥാപനങ്ങൾ അടച്ചു പൂട്ടി

Kerala
  •  11 days ago
No Image

യുനെസ്കോയുടെ വെഴ്‌സായ് പുരസ്കാരം ഒമാനിലെ അക്രോസ് ഏജസ് മ്യൂസിയത്തിന്

oman
  •  11 days ago
No Image

കൊല്ലത്ത് ക്രൂര കൊലപാതകം; കാറിൽ പോയ യുവതിയെയും യുവാവിനെയും പെട്രോളൊഴിച്ച് തീകൊളുത്തി, ഒരാൾ കൊല്ലപ്പെട്ടു

Kerala
  •  11 days ago
No Image

ബാബ് അൽ ബഹ്റൈനിൽ സഞ്ചാരികളെ സ്വാഗതം ചെയ്യാൻ ഒട്ടക സേന; മനാമയിൽ നിന്നുള്ള കൗതുക കാഴ്ച

bahrain
  •  11 days ago
No Image

ഡല്‍ഹി ജുമാ മസ്ജിദിന്‍മേലും അവകാശവാദം; പിന്നില്‍ അജ്മീര്‍ ദര്‍ഗാ കേസിലെ ഹരജിക്കാരായ ഹിന്ദുത്വ സംഘടന

National
  •  11 days ago
No Image

സംസ്ഥാനത്തെ എല്ലാ സ്‌കൂൾ ബസുകളുടെയും ഫിറ്റ്നസിൽ പുനഃപരിശോധന

Kerala
  •  11 days ago