മലയോര മേഖലയില്‍ മികച്ച വിജയം
കാട്ടാക്കട: എസ്.എസ്.എല്‍.സി പരീക്ഷയില്‍ മലയോര മേഖലയിലെ സ്‌കൂളുകള്‍ മികച്ച വിജയം കരസ്തമാക്കി. പ്ലാവൂര്‍ ഹൈസ്‌കൂളില്‍ 37 പേര്‍ എ പ്ലസ് നേടിയപ്പോള്‍ ഒന്‍പത് പേര്‍ക്ക് ഒരു വിഷയത്തിന് എ പ്ലസ് നഷ്ടമായി. 181 പേര്‍ പരീക്ഷയെഴുതിയതില്‍ ആറ്‌പേര്‍ പരാജയപ്പെട്ടു.
കാട്ടാക്കട പി.ആര്‍ വില്യം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 218പേര്‍ പരീക്ഷയെഴുതിയതില്‍ 216 പേര്‍ വിജയിച്ച് 99ശതമാനം വിജയം നേടി. 19 പേര്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചപ്പോള്‍ 14 പേര്‍ക്ക് ഒരു വിഷയത്തിന് എ പ്ലസ് നഷ്ടമായി.
കാട്ടാക്കട കുളത്തുമ്മല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 150 കുട്ടികള്‍ പരീക്ഷയെഴുതിയതില്‍ 137പേര്‍ വിജയിച്ചു. മൂന്ന് പേര്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയപ്പോള്‍ ഏഴ്‌പേര്‍ക്ക് ഒരു വിഷയത്തിന് എ പ്ലസ് നഷ്ടമായി. പൂവച്ചല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 134 പേരില്‍ 132 പേര്‍ വിജയിച്ച് 99ശതമാനം വിജയം നേടി. എട്ടു പേര്‍ക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചപ്പോള്‍ രണ്ടുപേര്‍ക്ക് ഒരു എ പ്ലസ് നഷ്ട്ടമായി.
കഴിഞ്ഞ വര്‍ഷം വിജയ ശതമാനം കൂടുതല്‍ ഉണ്ടായിരുന്നെങ്കിലും മുഴുവന്‍ എ പ്ലസ് ലഭിച്ചവര്‍ ഇല്ലായിരുന്നു. ഗ്രേസ് മാര്‍ക്കിനുള്ള സംവിധാനവും സ്‌കൂളില്‍ ഉണ്ടായിരുന്നു. പരുത്തി പള്ളി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 163 പേര്‍ പരീക്ഷ എഴുതിയതില്‍ 156 പേര് വിജയിച്ചു. 96 ശതമാനം നേടി. ഏഴ് പേര്‍ക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചപ്പോള്‍ ഒന്‍പതു പേര്‍ക്ക് ഒരു എ പ്ലസ് നഷ്ടമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."