HOME
DETAILS
MAL
ഹര്‍ദിക്, കാര്‍ത്തിക് ലോക ഇലവന്‍ ടീമില്‍
backup
May 05 2018 | 01:05 AM
ലണ്ടന്‍: വെസ്റ്റിന്‍ഡീസിനെതിരായ ടി20 പോരാട്ടത്തിനുള്ള ഐ.സി.സി ലോക ഇലവന്‍ ടീമില്‍ രണ്ട് ഇന്ത്യന്‍ താരങ്ങളും ഇടം പിടിച്ചു. ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ, വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ദിനേഷ് കാര്‍ത്തിക് എന്നിവരാണ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ താരങ്ങള്‍. ഈ മാസം 31ന് ലോര്‍ഡ്‌സില്‍ വച്ചാണ് മത്സരം. ചുഴലിക്കാറ്റില്‍ തകര്‍ന്ന വെസ്റ്റിന്‍ഡീസ് ദ്വീപ് സമൂഹങ്ങളിലെ സ്റ്റേഡിയങ്ങളുടെ പുനര്‍നിര്‍മാണം ലക്ഷ്യമിട്ടാണ് ഐ.സി.സി പ്രദര്‍ശന മത്സരം സംഘടിപ്പിക്കുന്നത്. ഇയാന്‍ മോര്‍ഗനാണ് ലോക ഇലവനെ നയിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."