HOME
DETAILS
MAL
വിമാനത്താവള പ്രദേശത്തെ കിണറുകളില്‍ മലിനജലം ഇറങ്ങി
backup
June 22 2016 | 23:06 PM
മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവള പദ്ധതി പ്രദേശത്തെ അഞ്ചോളം വീടുകളിലെ കിണറുകളില്‍ ചളിവെള്ളം ഇറങ്ങി. ഇന്നലെ ഉച്ചയോടെയാണ് കല്ലേരിക്കരയിലെ സി.കെ രാജേഷ്, പി രാജന്‍, എം കുഞ്ഞിക്കണ്ണന്‍, കുഞ്ഞിരാമന്‍ എന്നിവരുടെ വീട്ടുകിണറില്‍ മലിനജലം ഇറങ്ങിയത്. വെള്ളത്തിന്റെ ശക്തമായ ഒഴുക്ക് കാരണം മട്ടന്നൂര്‍-അഞ്ചരക്കണ്ടി റോഡില്‍ വെള്ളം കയറിയതാനാല്‍ ഒരു മണിക്കൂറോളം ഗതാഗതം മുടങ്ങി. വയാംന്തോട് ജംഗ്ഷന്‍ മുതല്‍ കാര വരെയുള്ള വിമാനത്താവളത്തിന്റെ പ്രധാനപാതയുടെ നിര്‍മാണം പാതിവഴിയില്‍ നിലച്ചതാണ് വെള്ളക്കെട്ടിനു കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."