HOME
DETAILS

തീര്‍ഥാടകരുടെ കാര്‍ താഴ്ച്ചയിലേക്കു മറിഞ്ഞ് തകര്‍ന്നു

  
backup
May 05, 2018 | 4:32 AM

%e0%b4%a4%e0%b5%80%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a5%e0%b4%be%e0%b4%9f%e0%b4%95%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%be%e0%b4%b4%e0%b5%8d


വടക്കാഞ്ചേരി : ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന അച്ഛനും മകളും സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ടു കാനയിലേക്കു മറിഞ്ഞു ഭാഗികമായി തകര്‍ന്നു. കാറിലുണ്ടായിരുന്ന മൂന്നു പേരും അത്ഭുതകരമായി രക്ഷപ്പെട്ടു.
പാലക്കാട് കണ്ണമ്പ്ര സ്വദേശി കിഴക്കേ കുണ്ടില്‍ ബാബു (54), മകള്‍ അപര്‍ണ്ണ (19), ബാബുവിന്റെ സുഹൃത്ത് ബാലു (52) സഞ്ചരിച്ചിരുന്ന കാറാണു ഇന്നലെ പുലര്‍ച്ചെ ഷൊര്‍ണൂര്‍ കൊടുങ്ങല്ലൂര്‍ സംസ്ഥാന പാതയില്‍ മുള്ളൂര്‍ക്കര ജുമാ മസ്ജിദ് പരിസരത്തു വെച്ചു വലിയ താഴ്ചയിലേക്കു പതിച്ചത്. വാഴക്കോട് പ്ലാഴി സംസ്ഥാന പാതയിലൂടെ പോകേണ്ടിയിരുന്ന വാഹനം വഴിതെറ്റിയാണു മുള്ളൂര്‍ക്കരയിലെത്തിയത്. വഴിതെറ്റിയെന്നു മനസിലാക്കിയ ഉടന്‍ വാഹനം ഓടിച്ചിരുന്ന ബാബു കാര്‍ തിരിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണു അപകടം നടന്നത്.
കാനയിലേക്കു പതിക്കുന്ന വലിയ ശബ്ദം കേട്ടു ഓടിയെത്തിയ ടാക്‌സി ഡ്രൈവര്‍ നാസറിന്റെ നേതൃത്വത്തിലാണു രക്ഷാപ്രവര്‍ത്തനം നടന്നത്. കാറിനുള്ളില്‍ കുടുങ്ങി കിടന്നവരെ ഏറെ പണിപെട്ടാണു പുറത്തെത്തിച്ചത്. തുടര്‍ന്നു വടക്കാഞ്ചേരി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു പ്രാഥമിക ചികിത്സ നല്‍കി മുളങ്കുന്നത്ത് കാവ് മെഡിക്കല്‍ കോളജിലേക്കു മാറ്റി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

latest
  •  3 days ago
No Image

രാത്രിയില്‍ സുരക്ഷിത യാത്ര; കെ.എസ്.ആര്‍.ടി.സി 'പിങ്ക് ബസ്' ലേഡീസ് ഒണ്‍ലി സര്‍വീസിന് തുടക്കമായി

Kerala
  •  3 days ago
No Image

അവള്‍ 'സ്റ്റേബിള്‍' എന്ന് അധികാരികള്‍, പ്രതികരിക്കാന്‍ അനുവാദമില്ലാതെ കുടുംബം; ആശുപത്രിയില്‍ കനത്ത പൊലിസ് വലയം; ജന്തര്‍മന്ദര്‍ ആക്രമണത്തില്‍ പരുക്കേറ്റ യുവതിയെ കുറിച്ച വിവരങ്ങള്‍ പുറത്തുവിടാതെ ബന്ധപ്പെട്ടവര്‍

National
  •  3 days ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത: മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 days ago
No Image

പാസ്‌പോര്‍ട്ട് റാങ്കിങ്ങില്‍ വീണ്ടും കൂപ്പുകുത്തി ഇന്ത്യ; 75 ാം സ്ഥാനത്ത് നിന്ന് വീണത് 81 ലേക്ക് 

National
  •  3 days ago
No Image

അണഞ്ഞു പാണ്ഡിത്യപ്രഭ

organization
  •  3 days ago
No Image

ജൂലൈ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍; 1095 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍

Kerala
  •  3 days ago
No Image

ആ വെളിച്ചവും മാഞ്ഞു

Kerala
  •  3 days ago
No Image

'വിദ്യാര്‍ഥികളെ പിന്തുണക്കാനായിരുന്നെങ്കില്‍ ജന്തര്‍മന്ദറില്‍ എത്തുമായിരുന്നു, ഇനിയും ജനതയെ വിഡ്ഢിയാക്കാനാവില്ല' മോദിയുടെ വസതിക്കു മുന്നില്‍ നടത്തിയ കോണ്‍ഗ്രസ് പ്രതിഷേധത്തെ രൂക്ഷമായി വിമര്‍ശിച്ച്  വാങ്ചുക്കിന്റെ ഭാര്യ

National
  •  3 days ago
No Image

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ഗുജറാത്തിലും മഹാരാഷ്ട്രയിലും കനത്ത മഴ: കേരളത്തില്‍ നിന്നുള്ള ട്രെയിനുകള്‍ വഴിതിരിച്ചു വിടുന്നു

National
  •  3 days ago