യമനില്‍ സഖ്യസേനയും വ്യോമാക്രമണത്തില്‍ 22 പേര് കൊല്ലപ്പെട്ടു.
റിയാദ്: യമനില്‍ സഊദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേന നടത്തിയ വ്യോമാക്രമണത്തില്‍ 22 സിവിലിയന്മാര് കൊല്ലപ്പെട്ടു. പടിഞ്ഞാറന്‍ യമനിലെ മാര്‍ക്കറ്റില്‍ നടത്തിയ ബോംബാക്രമണത്തിലാണ് ഇത്രയും പേര് കൊല്ലപ്പെട്ടതെന്ന് യമന്‍ അധികൃതരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
യമനിലെ ആളുകള്‍ വ്യാപകമായി ഉപയോഗിക്കുന്ന ലഹരി മരുന്ന് ചെടിയായ 'ഖാത്' വില്പന കേന്ദ്രത്തിലാണ് സഖ്യസേനയുടെ യുദ്ധ വിമാനം ബോംബിട്ടത്. ചെങ്കടിലിന് സമീപത്തുള്ള ഖോഖ നഗരത്തിലാണ് സംഭവം.
വെള്ളിയാഴ്ച രാത്രിയിലും കൊല്ലപ്പെട്ടവരെയും പരുക്കേറ്റവരെയും ആശുപത്രിയിലെത്തിക്കുന്ന രക്ഷാപ്രവര്‍ത്തനം നടന്നതായി ഹുദൈദ പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണര്‍ ഹാഷിം അസാസി പറഞ്ഞു. കൊല്ലപ്പെട്ടവര്‍ മുഴുവനും സാധാരണക്കാരായിരുന്നുവെന്നും ഇവരുടെ പക്കല്‍ ആയുധങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും അസാസി വെളിപ്പെടുത്തിയതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തെ കുറിച്ച് സഖ്യസേന ഇതുവരെ പ്രതികരിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."