HOME
DETAILS

മണിചെയിന്‍ മാതൃകയില്‍ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് തട്ടിപ്പ് നടത്തിയ മൂന്നു പേരെ അറസ്റ്റ് ചെയ്തു

  
backup
March 12 2017 | 01:03 AM

%e0%b4%ae%e0%b4%a3%e0%b4%bf%e0%b4%9a%e0%b5%86%e0%b4%af%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%be%e0%b4%a4%e0%b5%83%e0%b4%95%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%b3


കൊച്ചി: നിയമാനുസൃതമല്ലാത്ത മണിചെയിന്‍ മാതൃകയില്‍ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് തട്ടിപ്പ് നടത്തിയ മൂന്നു പേരെ പൊലിസ് അറസ്റ്റ് ചെയ്തു. ഇഷ ആലപ്പാട്ട് എന്ന മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് കമ്പനി നടത്തിപ്പുകാരായ നൗഷാദ്, ടോണി, മൂസ എന്നിവരാണ് പിടിയിലായത്. പ്രധാന പ്രതികളായ ബാബു ആലപ്പാട്ട്, സജീവന്‍ മുണ്ടയ്ക്കല്‍ എന്നിവര്‍ക്കായി പൊലിസ് തെരച്ചില്‍ തുടങ്ങി.  
വൈറ്റില ഗോള്‍ഡ് സൂക്കിലും എറണാകുളം ബീരാന്‍കുഞ്ഞ് റോഡിലെ സിറ്റി മെമ്മോറിയല്‍ കെട്ടിടത്തിലും പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനത്തില്‍ റെയ്ഡ് നടത്തിയാണ് മൂവരെയും പൊലിസ് അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.  എറണാകുളം കണ്‍ട്രോള്‍റൂം അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. ഓഫീസില്‍ സൂക്ഷിച്ചിരുന്ന മണിചെയിന്‍ മാര്‍ക്കറ്റിങ് രേഖകളും മറ്റും പൊലിസ് പിടിച്ചെടുത്തു.
ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തു നിന്നുമായി നിരവധി പേര്‍ ഇതില്‍ അംഗങ്ങളായിട്ടുണ്ടെന്ന് പൊലിസ് പറഞ്ഞു. അയ്യായിരം രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെയുള്ള അഞ്ചു പദ്ധതികളാണ് ഇവര്‍ നടത്തിയിരുന്നത്. പദ്ധതിയില്‍ അംഗങ്ങളായവരുടെ കീഴില്‍ കണ്ണികളായി ആരെങ്കിലും ചേരുമ്പോള്‍ മുകളിലുള്ളവര്‍ക്ക് കമ്മിഷന്‍ ലഭിക്കുമെന്നായിരുന്നു വ്യവസ്ഥ. ആളുകള്‍ കൂടുന്നതുനസരിച്ച് കമ്മിഷന്‍ വര്‍ധിക്കും. പദ്ധതിയില്‍ അംഗങ്ങളാകുന്നവര്‍ക്ക് നല്‍കുമെന്ന് പറഞ്ഞിരുന്ന വജ്രസ്വര്‍ണാഭരണങ്ങള്‍ വ്യാജമായിരുന്നുവെന്ന് പൊലിസ് അന്വേഷണത്തില്‍ കണ്ടെത്തി. വ്യവസ്ഥയില്‍ പറഞ്ഞിരുന്ന കാര്യങ്ങള്‍ പാലിക്കാതെ അംഗങ്ങളെ സ്ഥാപന നടത്തിപ്പുകാര്‍ വഞ്ചിച്ചതായും നിരോധിച്ച മണിചെയിന്‍ മാതൃകയിലായിരുന്നു സ്ഥാപനത്തിന്റെ നടത്തിപ്പെന്നും പൊലിസ് പറഞ്ഞു.  എറണാകുളം കണ്‍ട്രോള്‍ റൂം അസിസ്റ്റന്റ് കമ്മിഷണര്‍ ശ്യാംലാലിനാണ് കേസിന്റെ അന്വേഷണ ചുമതല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂരിലും ആലപ്പുഴയിലും സ്‌കൂള്‍ ബസുകള്‍ മറിഞ്ഞ് അപകടം

Kerala
  •  2 months ago
No Image

നിയമസഭ മാര്‍ച്ചിനിടെ അറസ്റ്റ്; രാഹുല്‍ മാങ്കൂട്ടത്തിലും പികെ ഫിറോസും അടക്കം 37 പേര്‍ക്ക് ജാമ്യം

Kerala
  •  2 months ago
No Image

സര്‍ക്കാരിനെതിരെ സമരത്തിന് ആഹ്വാനം ചെയ്ത് ഇടത് അനുകൂല ജീവനക്കാരുടെ സംഘടന ജോയിന്റ് കൗണ്‍സില്‍ 

Kerala
  •  2 months ago
No Image

'കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാധ്യമങ്ങളോട് സംസാരിക്കരുത്'; ബാലയ്ക്ക് ഉപാധികളോടെ ജാമ്യം

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; കൊല്ലം സ്വദേശിയായ പത്ത് വയസുകാരന് രോഗബാധ

Kerala
  •  2 months ago
No Image

2024 ലെ സാമ്പത്തിക ശാസ്ത്ര നൊബേല്‍ പങ്കിട്ട് മൂന്ന് ഗവേഷകര്‍

International
  •  2 months ago
No Image

ഇനി എമിഗ്രേഷന്‍ കൗണ്ടറുകളില്‍ ക്യൂ നിന്ന് മടുക്കേണ്ട; ദുബൈ വിമാനത്താവളത്തില്‍ 'ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സിസ്റ്റം' വരുന്നു

uae
  •  2 months ago
No Image

പ്രധാനമന്ത്രി വയനാട്ടില്‍ വന്നത് ഫോട്ടോഷൂട്ടിനാണോ?- വിമര്‍ശനവുമായി ടി സിദ്ദിഖ്

Kerala
  •  2 months ago
No Image

വയനാടിന് കേന്ദ്രം അടിയന്തരമായി സഹായം നല്‍കണമെന്ന് നിയമസഭ; പ്രമേയം ഏകകണ്ഠമായി പാസ്സാക്കി

Kerala
  •  2 months ago
No Image

'ഞങ്ങള്‍ക്ക് മുന്നില്‍ ചുവന്ന രേഖകള്‍ ഒന്നുമില്ല' ഇതുവരെ സംയമനം പാലിച്ചത് യുദ്ധം ഒഴിവാക്കാന്‍, ഇനി അതില്ലെന്നും ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്

International
  •  2 months ago