പാപ്പിനിശ്ശേരി കോട്ടണ്‍സിലെ തൊഴിലാളികള്‍ സംഗമിക്കുന്നു
പാപ്പിനിശേരി: കഴിഞ്ഞ 14 വര്‍ഷമായി പ്രവര്‍ത്തനം നിര്‍ത്തിവെച്ച പാപ്പിനിശ്ശേരി കോട്ടണ്‍സിലെ തൊഴിലാളികള്‍ ദീര്‍ഘ കാലത്തിന് ശേഷം വീണ്ടും സംഗമിക്കുന്നു. മെയ് ആറിന് രാവിലെ 10 മണിക്ക് പാപ്പിനിശ്ശേരി ആറോണ്‍ യു.പി സ്‌കൂളിലാണ് അപൂര്‍വ്വ കൂടിചേരലെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കമ്പനിയില്‍ 2003 സപ്റ്റംബറില്‍ ഭാഗികമായും 2004 സപ്തംബറില്‍ പുര്‍ണമായും പ്രവൃത്തി നിറുത്തിവെച്ചിരുന്നു.
കമ്പനി അടച്ചു പൂട്ടുകയാണെന്ന് മാനേജ്‌മെന്റ് പ്രഖ്യാപിക്കാതെ പ്രവര്‍ത്തനം നിറുത്തി വെക്കുന്നതായി മാത്രമാണ് അറിയിച്ചത്. ഇതേത്തുടര്‍ന്ന് അടച്ചു പൂട്ടിയ കമ്പനി തൊഴിലാളികള്‍ക്ക് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഒരു ആനുകൂല്യവും തൊഴിലാളികള്‍ക്ക് ലഭിച്ചിട്ടില്ലെന്നും ഇവര്‍ പറഞ്ഞു. സംഗമത്തിന്റെ ഭാഗമായി ഭാവിപ്രവര്‍ത്തനങ്ങള്‍ക്കും രൂപംനല്‍കും.
ജീവിതം വഴിമുട്ടിയ നൂറുകണക്കിന് തൊഴിലാളികളുടെ പരിതാപകരമായ അവസ്ഥയ്ക്ക് പരിഹാരം കാണാനുള്ള നടപടികള്‍ അടക്കം കൂടിച്ചേരലില്‍ ചര്‍ച്ച ചെയ്യുമെന്ന് സംഘാടകര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ പി. ചന്ദ്രന്‍, എം. നിത്യാദാസ്, വി. ജനാര്‍ദ്ദനന്‍, ടി. ശ്രീനിവാസന്‍, കെ. ചന്ദ്രന്‍, കെ.വി ജനാര്‍ദ്ദനന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."