HOME
DETAILS
MAL
ബീച്ച് ആശുപത്രിയിലെ ഫീസ് വര്‍ധനവ്: ഉടന്‍ യോഗം വിളിക്കുമെന്ന് കലക്ടര്‍
backup
May 05 2018 | 07:05 AM
കോഴിക്കോട്: ബീച്ച് ആശുപത്രിയില്‍ ചികിത്സയ്ക്ക് വരുന്ന രോഗികളില്‍ നിന്നും സന്ദര്‍ശകരില്‍ നിന്നും ഫീസ് വര്‍ധിപ്പിക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന യൂത്ത് ലീഗ് നോര്‍ത്ത് മണ്ഡലം കമ്മിറ്റിയുടെ ആവശ്യത്തെ തുടര്‍ന്ന് ഉടന്‍ അധികൃതരുടെ യോഗം ചേരുമെന്ന് കലക്ടര്‍. ബീച്ച് ആശുപത്രിയില്‍ നേരിടുന്ന മറ്റു അനുബന്ധ പ്രശ്നങ്ങള്‍ക്കും യോഗത്തില്‍ പരിഹാരം കാണും. ഇതേ ആവശ്യങ്ങളുന്നയിച്ച് യൂത്ത് ലീഗ് സൂപ്രണ്ടിനെ ഉപരോധിച്ചു.
എം.കെ രാഘവന് എം.പി സൂപ്രണ്ടുമായി ഫോണിലൂടെ വിഷയം ചര്‍ച്ച ചെയ്ത് പിന്തുണ അറിയിച്ചു. നോര്‍ത്ത് മണ്ഡലം പ്രസിഡന്റ് ടി.പി.എം ജിഷാന്‍, ജാഫര്‍ തോപ്പയില്‍, നിസാര്‍, ലിബിനൂഷ് പുതിയങ്ങാടി, മുനീര്‍ മാറാകാന്, ഇസ്മായില്‍, നബീല്‍, ജവാദ് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."