HOME
DETAILS
MAL
പച്ചക്കറി ചന്ത ഇന്നു മുതല്‍ കോട്ടമൈതാനത്ത്
backup
June 23 2016 | 00:06 AM
പാലക്കാട്: പൊതുവിപണിയിലെ പച്ചക്കറി വില പിടിച്ചു നിര്‍ത്തുന്നതിനു സര്‍ക്കാര്‍ ഇടപെടുന്നതിന്റെ ഭാഗമായി കണ്‍സ്യുമര്‍ഫെഡും ഹോര്‍ട്ടികോര്‍പ്പും സംയുക്തമായി കോട്ടമൈതാനത്ത് ഇന്നു മുതല്‍ പച്ചക്കറി ചന്ത ആരംഭിക്കും. ഐ എം എ ജങ്ഷനിലുള്ള ത്രിവേണി സ്റ്റോറിലാണ് പച്ചക്കറികള്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുന്നത്. ഇതിന്റെ ഭാഗമായി തെരഞ്ഞെടുത്ത പച്ചക്കറികള്‍ക്ക് 30 ശതമാനം വിലക്കുറവ് ലഭിക്കും. വല്പ്പനയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 9.30ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ ശാന്തകുമാരി നിര്‍വഹിക്കും. സവാള, ചെറിയ ഉള്ളി, തക്കാളി, വെണ്ട, വഴുതന, ഉരുളക്കിഴങ്ങ്, കയ്പ, പയര്‍, വെള്ളരി, കാബേജ്, കപ്പ, നേന്ത്രപ്പഴം, ക്യാരറ്റ്, പച്ച മുളക്, പടവലം, ചേന എന്നീ 15 ഇനങ്ങള്‍ക്കാണ് 30 ശതമാനം വിലക്കിഴിവില്‍ ലഭിക്കുക. രാവിലെ 10 മുതല്‍ വൈകീട്ട് ഏഴു വരെയാണ് പ്രവൃത്തി സമയം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."