HOME
DETAILS

കര്‍ക്കിടാംകുന്ന് വനിതാ സഹകരണ സംഘത്തിന്റെ പ്രവര്‍ത്തനത്തില്‍ ആശങ്ക അടച്ച പണം തിരിച്ചു ലഭിക്കാതെ നിക്ഷേപകര്‍

  
backup
June 23 2016 | 00:06 AM

%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%9f%e0%b4%be%e0%b4%82%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%b5%e0%b4%a8%e0%b4%bf%e0%b4%a4%e0%b4%be

പാലക്കാട്: ഇടതുപക്ഷ ഭരണസമിതിയുടെ നേതൃത്വത്തിലുളള കര്‍ക്കിടാംകുന്ന് വനിതാ സഹകരണസംഘത്തിന്റെ പ്രവര്‍ത്തനം മന്ദഗതിയില്‍. അടച്ച പണം തിരിച്ചു കിട്ടാനാവാതെ നിക്ഷേപകര്‍ ആശങ്കയിലാവുകയാണ്. മണ്ണാര്‍ക്കാട് താലൂക്കില്‍ അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രവര്‍ത്തന പരിധിയായി കര്‍ക്കിടാംകുന്ന് ആലുങ്ങലില്‍ പ്രവര്‍ത്തിച്ചുവരുന്ന വനിതാ സഹകരണസംഘമാണ് നിക്ഷേപകര്‍ക്ക് പണം തിരിച്ചുനല്‍കാന്‍ കഴിയാതെ പ്രതിസന്ധിയിലായിരിക്കുന്നത്.
വിവിധ വായ്പകള്‍ക്ക് 30 ലക്ഷത്തോളം രൂപ വായ്പ നല്‍കിയതായാണ് അനൗദ്യോഗിക കണക്ക്. എന്നാല്‍ വായ്പ അനുവദിച്ചതിന് ആനുപാതികമായി പണം തിരിച്ചുവരാത്തതാണ് പ്രതിസന്ധിക്ക് കാരണമായി പറയപ്പെടുന്നത്. നല്‍കിയ വായ്പകള്‍ നിയമാനുസൃതമല്ലെന്ന ആരോപണവും ശക്തമായിട്ടുണ്ട്.
 മറ്റു സഹകരണ സ്ഥാപനങ്ങളില്‍നിന്ന് നിരസിച്ച പല പ്രമാണങ്ങള്‍ക്കും പാര്‍ട്ടി നേതൃത്വം ഇടപെട്ട് വായ്പകള്‍ തരപ്പെടുത്തി കൊടുത്തതായും സൂചനയുണ്ട്. പപ്പട നിര്‍മാണ യൂനിറ്റുകള്‍ക്ക് നല്‍കിയ വായ്പകളാണ് യഥാസമയം സംഘത്തില്‍ തിരിച്ചുവരാത്തതെന്നാണ് സൂചന. യൂനിറ്റുകള്‍ നിര്‍മിച്ച പപ്പടങ്ങള്‍ വിപണനം നടത്താന്‍ കഴിയാത്തത് യൂനിറ്റുകളെ പ്രതിസന്ധിയിലാക്കിയതായും അറിയുന്നു. ആദ്യകാലത്ത് കര്‍ക്കിടാംകുന്നിലെ നെല്ലൂര്‍പ്പുള്ളിയില്‍ പ്രവര്‍ത്തിച്ചിരുന്ന സംഘം ഈയിടെയാണ് സംസ്ഥാനപാതയായ മേലാറ്റൂര്‍ - മണ്ണാര്‍ക്കാട് റോഡിലെ ആലുങ്ങല്‍ ജങ്ഷനിലെ വാടക കെട്ടിടത്തിലേക്ക് മാറ്റിയത്. പത്തു വര്‍ഷത്തോളമായി പ്രവര്‍ത്തിച്ചുവരുന്ന വനിതാസംഘം ഇടതുപക്ഷ നേതൃത്വത്തിന്റെ കീഴിലാണ് പ്രവര്‍ത്തിച്ചുവരുന്നത്.
മേഖലയിലെ വനിതകളുടെ ഉന്നമനം ലക്ഷ്യമാക്കിയാണ് സംഘം രൂപീകരിച്ചത്. കര്‍ക്കിടാംകുന്ന്, എടത്തനാട്ടുകര, അലനല്ലൂര്‍ മേഖലയും അടക്കമുള്ള ഭാഗങ്ങളില്‍ ഡെയ്‌ലി കലക്ഷനും നിരവധി തുകക്കുള്ള ചിട്ടികളുമടക്കം നൂറുകണക്കിന് ആളുകളുടെ നിക്ഷേപമാണ് നിലവില്‍ തിരിച്ചുലഭിക്കാനാവാതെയിരിക്കുന്നത്. നിക്ഷേപകര്‍ തുക പിന്‍വലിക്കാന്‍ സംഘത്തിലെത്തിയപ്പോള്‍ തുക ലഭിക്കാത്തതാണ് പൊതുജനത്തെ ആശങ്കയിലാക്കിയത്. സംഘത്തിലെ പ്രശ്‌നം ഒതുക്കിത്തീര്‍ക്കുന്നതിന് സി.പി.എം അലനല്ലൂര്‍ ലോക്കല്‍ കമ്മിറ്റി നേതാക്കളുടെ നേതൃത്വത്തില്‍ നിക്ഷേപകരുടെയും ബന്ധപ്പെട്ടവരുടെയും യോഗം വിളിച്ചതായും പറയപ്പെടുന്നുണ്ട്.
ഇതുപ്രകാരം ഈ മാസം 25നകം നിക്ഷേപകര്‍ക്ക് ഘട്ടമായി തുക നല്‍കാമെന്ന ധാരണയുണ്ടായിരുന്നു. ഇതും പ്രാവര്‍ത്തികമായില്ലെന്നാണ് നിക്ഷേപകര്‍ പറയുന്നത്. ഇതിനിടെ സി.പി.എം നേതാക്കളുടെ ആഭിമുഖ്യത്തില്‍ 25ന് വീണ്ടും അലനല്ലൂര്‍ സര്‍വിസ് സഹകരണ ബാങ്കില്‍ നിക്ഷേപകരുടെ യോഗം വിളിച്ചതായും സൂചനയുണ്ട്. സംഭവം രഹസ്യമായി ഒതുക്കിത്തീര്‍ക്കാനുളള ശ്രമം ഈയിടെയാണ് ജനമറിയുന്നത്.
ഇതോടെ ഡെയ്‌ലി കലക്ഷനടക്കമുള്ള ക്രയവിക്രയങ്ങളും ഇല്ലാതായി. സംഘത്തില്‍ നിക്ഷേപവുമായി ബന്ധപ്പെട്ട് വകുപ്പുതല അന്വേഷണം നടക്കുന്നതായാണ് അധികൃതരില്‍നിന്ന് ലഭിക്കുന്ന വിവരം. എന്നാല്‍ തങ്ങളുടെ പണം തിരിച്ചു ലഭിക്കാന്‍ ഇടപാടുകാര്‍ നിയമ നടപടികളുമായി മുന്നോട്ടുപോവാനാണ് നീക്കമെന്നാണ് അറിയുന്നത്.









Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago
No Image

റാസൽഖൈമയിലെ ഫാമിൽ നിന്ന് 12 ദശലക്ഷം ദിർഹമിന്റെ 7,000 കിലോ പുകയില പിടിച്ചെടുത്തു

uae
  •  2 months ago