HOME
DETAILS

ആരോഗ്യം സംബന്ധിച്ച അവബോധം

  
backup
May 05 2018 | 18:05 PM

aaroogyam

പ്രായ, ലിംഗ ഭേദമന്യേ ദന്തരോഗങ്ങളോടുള്ള നമ്മുടെ മനോഭാവമാണ് 'വേദനയുണ്ടായില്ല, അതുകൊണ്ട് ചികിത്സിച്ചില്ല' എന്നത്! വേദനയില്ലാത്ത അഴുകിയതും ദ്രവിച്ചതുമായ പല്ലുകള്‍ വായ്ക്കകത്ത് കൊണ്ട് നടന്നു സ്വന്തം വായയും അതുമൂലം ശരീരത്തെയും രോഗാണുക്കളുടെ സ്രോതസ്സായി മാറ്റുക എന്നത് നമ്മുടെ ഇഷ്ട വിനോദമായിരിക്കുന്നു. ഈ ചിന്താഗതിക്ക് ചുക്കാന്‍ പിടിക്കാന്‍ കുറേ വ്യാജന്മാരും കൂടിയാവുമ്പോള്‍ ഉഷാറായി. 

വായ്-ദന്ത രോഗങ്ങളെ കുറിച്ച് പൊതുജനം ഇന്നും അജ്ഞരാണ്. വേദനയാണ് ദന്തരോഗത്തിന്റെ മാനദണ്ഡം എന്ന് നമ്മള്‍ ഇപ്പോഴും കരുതുന്നു. വേദനയില്ലെങ്കില്‍ ഡോക്ടറെ കാണുകയേ ഇല്ല. ഇനി ഉണ്ടായാലും ആദ്യം പോകുന്നത് ഒറ്റമൂലിയിലേക്കോ തൊട്ടടുത്ത മെഡിക്കല്‍ ഷോപ്പിലേക്കോ ആണ്. നീരിറക്കത്തിന് രണ്ട് ഗുളിക! തീര്‍ന്നു! പല്ലുവേദന പമ്പകടന്നു. ദന്തരോഗങ്ങള്‍ പതിയെ പതിയെ പടരുന്നവയാണ്. പൊട്ടി പൊടിഞ്ഞും നീരുവന്നും ബാക്ടീരിയകള്‍ക്ക് സൂര്യന്‍ അസ്തമിക്കാത്ത കോളനിയായി പല്ലുകള്‍ എത്ര കാലം വേണമെങ്കിലും വായ്ക്കകത്ത് ഇരുന്നോളും! മോണരോഗം ഉണ്ടാവുകയും ചികിത്സ ചെയ്യാതെ അശ്രദ്ധമായി വിടുകയും ചെയ്താല്‍ ഹൃദ്രോഗം, പക്ഷാഘാതം, പ്രമേഹം, ശ്വാസകോശ രോഗങ്ങള്‍ തുടങ്ങി മാസം തികയാത്ത പ്രസവം വരെ ഉണ്ടാകാനുള്ള സാധ്യത കൂടുതല്‍ ആണ് എന്ന് എത്ര പേര്‍ക്ക് അറിയാം? വെറുതെ പറയുന്നതല്ല, 1996ല്‍ അവതരിപ്പിക്കപ്പെടുകയും അതിനു ശേഷം അമേരിക്കയിലും യൂറോപ്പിലും മറ്റും നടന്ന ദീര്‍ഘകാല പഠനങ്ങളും ക്ലിനിക്കല്‍ ട്രയലുകളും തെളിയിക്കുകയും ചെയ്ത Periodontal medicine എന്ന അമിത വേഗതയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ദന്താരോഗ്യ ശാഖയെ കുറിച്ചാണ് ഞാന്‍ പറയുന്നത്. വായ് - ദന്ത രോഗങ്ങളും മറ്റ് ശാരീരിക അസ്വാസ്ഥ്യങ്ങളും പല രീതിയിലും ബന്ധപ്പെട്ട് കിടക്കുന്നു എന്നാണ് Perio medicine ല്‍ ഗവേഷണം നടത്തുന്നവര്‍ പറയുന്നത്. വേറൊരു അര്‍ഥത്തില്‍ പല അസുഖങ്ങളുടേയും തുടക്കം വായ്ക്കകത്താണ് എന്നു വേണം കരുതാന്‍.
അാലൃശരമി ഉശമയലശേര Assosiation ഉം ണഒഛ യും പ്രമേഹം മൂലം ഉണ്ടാകുന്ന സങ്കീര്‍ണതകളില്‍ ഒന്നായി മോണരോഗത്തെ സ്ഥിരപ്പെടുത്തിയിട്ട് ഒരു പതിറ്റാണ്ട് കഴിഞ്ഞു. വിദേശരാജ്യങ്ങളില്‍ പ്രമേഹ രോഗികളുടെ പതിവ് ചെക്കപ്പില്‍ ദന്തഡോക്ടറുടെ വിസിറ്റും ക്ലീനിങും എന്നോ നിര്‍ബന്ധമാക്കിയിട്ടുണ്ട്.
ദന്തരോഗങ്ങള്‍, വിശിഷ്യാ മോണരോഗം നീണ്ടുനില്‍ക്കുന്ന ഒരു inflammatory ബാക്ടീരിയല്‍ അണുബാധയാണ്. പലപ്പോഴും വേദനയില്ലാത്തത് കൊണ്ട് ചികിത്സ ലഭിക്കാതെ വായും പല്ലും അഴുകി ദ്രവിക്കുമ്പോഴേക്കും ശരീരത്തിന്റെ പ്രതിരോധ പ്രക്രിയ ഭ്രാന്ത് പിടിച്ച് രക്ത ധമിനികളിലും മറ്റും പ്രതിപ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നു. ഇതുമൂലം രക്തത്തിന്റെ കട്ടി കൂട്ടുന്ന ചില ഘട്ടങ്ങള്‍ ക്രമാതീതമായി വര്‍ധിക്കുന്നു. ഇത് രക്തം കട്ട പിടിക്കാനും ഇടയാക്കുന്നു. ഹൃദ്രോഗവും പക്ഷാഘാതവും ഉണ്ടാവാനുള്ള സാധ്യത വര്‍ധിക്കുന്നത് അതുകൊണ്ടാണ്. ഗര്‍ഭാശയ ഭിത്തികളുടെ cotnraction നു കാരണമാകുന്ന ഘടകങ്ങളും ഇതു മൂലം ഉണ്ടാകുന്നു. നേരത്തെ പ്രസവ വേദനയുണ്ടാവാനും തൂക്ക കുറവുള്ള കുഞ്ഞുങ്ങളുണ്ടാവാനും ഇത് കാരണമാകുന്നു. ഐസിയുവിലും വെന്റിലേറ്ററിലും കിടക്കുന്ന രോഗികളില്‍ കാണുന്ന ന്യൂമോണിയ പോലുള്ള ശ്വാസകോശ രോഗങ്ങള്‍ അധികരിപ്പിക്കാനും വായ്ക്കകത്തെ സൂക്ഷ്മാണുക്കള്‍ക്ക് കഴിയുമത്രെ! പ്രമേഹരോഗികളുടെ രക്തത്തില്‍ അനിയന്ത്രിതമായ പഞ്ചസാരയുടെ അളവിനും മോണരോഗ സൂക്ഷ്മാണുക്കള്‍ക്ക് വലിയ പങ്കുണ്ട്. അവയെ നീക്കം ചെയ്യുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവുകള്‍ മെച്ചപ്പെടുത്താന്‍ കഴിയുന്നു എന്നും പഠനങ്ങള്‍ തെളിയിക്കുന്നു!
വായ്-ദന്ത രോഗങ്ങളെ നിസാരമായി തള്ളിക്കളയരുത്. ചുരുങ്ങിയത് വര്‍ഷത്തില്‍ ഒരിക്കലെങ്കിലും ദന്തഡോക്ടറെ കണ്ട് പല്ലുകളുടെ ആരോഗ്യത്തെ കുറിച്ച് ചോദിച്ചറിയണം. ഗര്‍ഭിണികളും ഗര്‍ഭിണി ആവാന്‍ തയ്യാറെടുക്കുന്നവരും പല്ലുകളും മോണയും കുറ്റമറ്റതാണെന്ന് ഉറപ്പ് വരുത്തുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭിന്നശേഷിക്കാരനായ വിദ്യാർഥിക്ക് എസ്എഫ്ഐയുടെ മർദനം; ഭാരവാഹികൾക്കെതിരെ കേസ്

Kerala
  •  8 days ago
No Image

മയക്കുമരുന്നിന് ഇരയായവരെ ട്രാക്ക് ചെയ്യാൻ സ്മാർട് വാച്ച് സംവിധാനമൊരുക്കി ഷാർജ പൊലിസ് 

uae
  •  9 days ago
No Image

സ്വപ്നങ്ങളുമായി എത്തിയ മണ്ണിൽ മുഹമ്മദ് ഇബ്രാഹിമിന് അന്ത്യവിശ്രമം

Kerala
  •  9 days ago
No Image

കണ്ണൂർ; കാർ കുളത്തിൽ വീണ് ഡിഗ്രി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Kerala
  •  9 days ago
No Image

ഷെയ്ഖ് സായിദിന്റെ ജീവിത കഥ ‘സായിദ് – എ വിഷ്വൽ ജേർണി’; സമ്മാനമായി നൽകി നാഷണൽ ലൈബ്രറി ഓഫ് ആർകൈവ്സ്

uae
  •  9 days ago
No Image

'എല്ലാ വിദ്യാര്‍ഥികള്‍ക്കും സൗജന്യ ലാപ്‌ടോപ്' എന്ന സന്ദേശം വ്യാജം; വിദ്യാഭ്യാസ മന്ത്രി

Kerala
  •  9 days ago
No Image

തൊഴിൽ നിയമലംഘനം; മസ്‌കത്തിൽ1551 പ്രവാസികൾ അറസ്റ്റിൽ

oman
  •  9 days ago
No Image

ആലപ്പുഴ അപകടത്തിൽ കെഎസ്ആര്‍ടിസി ഡ്രൈവറെ പ്രതിയാക്കി എഫ്ഐആര്‍

Kerala
  •  9 days ago
No Image

ദേശീയ ദിനാഘോഷത്തിനിടെ അശ്രദ്ധമായ ഡ്രൈവിങ്ങ്; വാഹനങ്ങൾ പിടിച്ചെടുത്ത് അജ്‌മാൻ പൊലിസ്

uae
  •  9 days ago
No Image

മൂന്ന് മാസമായി നടപടി യോഗങ്ങളിൽ പങ്കെടുത്തില്ല; തൃക്കാക്കര നഗരസഭാ മുൻ അധ്യക്ഷനെ അയോഗ്യയാക്കി

Kerala
  •  9 days ago