ഇറാനിലെ ടെലഗ്രാം നിരോധനത്തെ വിമര്‍ശിച്ച് റൂഹാനി
തെഹ്‌റാന്‍: മെസേജ് ആപ്പായ ടെലഗ്രാം നിരോധിച്ച നടപടിക്കെതിരേ വിമര്‍ശനവുമായി ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി. ജനാധിപത്യ വിരുദ്ധമാണ് കോടതിയുടെ നടപടിയെന്ന് റൂഹാനി കുറ്റപ്പെടുത്തി.
ദേശീയ സുരക്ഷ പരിഗണിച്ചാണ് ഇറാന്‍ കോടതി ടെലഗ്രാമിന് നിരോധനം ഏര്‍പ്പെടുത്തിയത്. സഖ്യരാജ്യമായ റഷ്യ സമാനമായ നടപടി കൈക്കൊണ്ട് ആഴ്ചകള്‍ക്കകമായിരുന്നു ഇത്.
സാമ്പത്തിക പരാതികളുമായി ബന്ധപ്പെട്ട് ഇറാനിലെ 80ഓളം നഗരങ്ങളില്‍ കഴിഞ്ഞ ജനുവരിയില്‍ നടന്ന ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് ടെലഗ്രാം നിരോധിക്കുന്ന കാര്യം കോടതി പരിഗണനയ്‌ക്കെടുത്തിരുന്നു. ടെലഗ്രാം ഉപയോഗിച്ചാണു പ്രക്ഷോഭത്തിനായി ജനങ്ങളെ സംഘടിപ്പിച്ചതെന്നാണ് അന്ന് ബന്ധപ്പെട്ടവര്‍ ആരോപിച്ചത്.
ഇറാനിലെ ഏറ്റവും ജനപ്രിയ മെസേജ് ആപ്പാണ് ടെലഗ്രാം. പൊതുജനങ്ങള്‍ക്കു പുറമെ സര്‍ക്കാര്‍ മാധ്യമങ്ങളും രാഷ്ട്രീയക്കാരും കമ്പനികളും ആപ്പ് വ്യാപകമായി ഉപയോഗിച്ചുവരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."