HOME
DETAILS

ഇന്ന് എല്‍ ക്ലാസിക്കോ

  
backup
May 05 2018 | 20:05 PM

l-clasico

 

മാഡ്രിഡ്: സീസണിലെ അവസാന എല്‍ ക്ലാസിക്കോ പോരാട്ടം ഇന്ന് കാണാം. ബാഴ്‌സലോണയുടെ തട്ടകമായ നൗകാംപിലാണ് സ്പാനിഷ് ലാ ലിഗയിലെ ബദ്ധവൈരികളായ ബാഴ്‌സലോണയും റയല്‍ മാഡ്രിഡും നേര്‍ക്കുനേര്‍ വരുന്നത്. സീസണിലെ ആദ്യ എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ സ്വന്തം തട്ടകത്തില്‍ മൂന്ന് ഗോളിന്റെ ഞെട്ടിക്കുന്ന തോല്‍വി വഴങ്ങിയതിന്റെ ക്ഷീണം മാറ്റാന്‍ റയലിന് ഇന്ന് വിജയം അനിവാര്യമാണ്. അപരാജിത മുന്നേറ്റത്തോടെ കിരീടം ഉറപ്പിച്ച ബാഴ്‌സലോണ ആ മുന്നേറ്റം തുടരുകയാണ് ലക്ഷ്യമിടുന്നത്. ഇന്നത്തെ മത്സരം തോല്‍ക്കാതിരുന്നാല്‍ മാത്രം മതി അവര്‍ക്ക്.
ചാംപ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടറില്‍ റോമയോട് അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങി പുറത്തായതിന്റെ ക്ഷീണം ഇരട്ട കിരീട നേട്ടത്തിലൂടെ മറികടന്ന് ആശ്വസിക്കുന്ന ബാഴ്‌സലോണ ഇന്ന് റയലിനെ തകര്‍ത്തെറിയാനുള്ള എല്ലാം കോപ്പും അണിയറയില്‍ ഒരുക്കും എന്നുറപ്പ്. തുടര്‍ച്ചയായി മൂന്നാം വട്ടവും ചാംപ്യന്‍സ് ലീഗിന്റെ ഫൈനലിലേക്ക് കുതിച്ചെത്തിയ റയലാകട്ടെ ഇന്നത്തെ പോരാട്ടം വിജയിച്ച് ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ ആത്മവിശ്വാസത്തോടെ ഇറങ്ങാനുള്ള വഴികളാണ് ആലോചിക്കുന്നത്. തോല്‍വിയറിയാതെ ലാ ലിഗയില്‍ മുന്നേറുന്ന ബാഴ്‌സയെ കീഴടക്കി അവരുടെ അപരാജിത മുന്നേറ്റത്തിന് വിരാമമിടാനുള്ള ആഗ്രഹവും റയലിനുണ്ടാകും.
ആന്ദ്രെ ഇനിയെസ്റ്റയെന്ന ബാഴ്‌സലോണയുടെ മധ്യനിരയിലെ അച്ചുതണ്ടായ താരത്തിന്റെ കരിയറിലെ അവസാന എല്‍ ക്ലാസിക്കോ പോരാട്ടമാണ് ഇന്ന് നടക്കാനിരിക്കുന്നത്. ഇതിഹാസ താരത്തിന് ബദ്ധ വൈരികളെ കീഴടക്കി ഉചിതമായ യാത്രയയപ്പ് നല്‍കാനുള്ള ആവേശത്തിലാകും ബാഴ്‌സ താരങ്ങള്‍. മറുഭാഗത്ത് ഗെരത് ബെയ്‌ലും സീസണ്‍ അവസാനത്തോടെ റയല്‍ വിടുന്നതിനെ കുറിച്ച് ചിന്തിക്കുന്നതിനാല്‍ താരവും വിജയം പ്രതീക്ഷിക്കുന്നു. പലപ്പോഴും പകരക്കാരുടെ റോളില്‍ ഒതുങ്ങി നില്‍ക്കുന്ന ബെയ്‌ലിന് ഇന്ന് ആദ്യ ഇലവനില്‍ അവസരം നല്‍കിയാല്‍ പോലും അത്ഭുതപ്പെടാനില്ലെന്ന് ചുരുക്കം.

 

മെസ്സി- ക്രിസ്റ്റ്യാനോ

എല്‍ ക്ലാസിക്കോ എന്നാല്‍ കുറച്ച് കാലമായി അത് ലയണല്‍ മെസ്സി- ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നേര്‍ക്കുനേരങ്കം കൂടിയാണ്. 32 ഗോളുകളുമായി ഈ സീസണിലും മെസ്സി തന്റെ കൈയൊപ്പ് ചാര്‍ത്തി മുന്നേറുന്നു. എല്‍ ക്ലാസിക്കോയില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരമെന്ന റെക്കോര്‍ഡ് മെസ്സിക്ക് സ്വന്തം. 37 എല്‍ ക്ലാസിക്കോ പോരാട്ടങ്ങളിലായി 25 ഗോളുകളാണ് മെസ്സി വലയിലാക്കിയത്. മെസ്സിയെ മാര്‍ക്ക് ചെയ്യുന്നതിനനുസരിച്ചായിരിക്കും റയലിന്റെ ഫലം നിര്‍ണയിക്കപ്പെടുന്നത്.
സീസണിന്റെ തുടക്കത്തില്‍ ഫോമില്ലാതെ ഉഴറിയ ക്രിസ്റ്റ്യാനോ പക്ഷേ രണ്ടാം ഘട്ടത്തില്‍ മികവിലേക്ക് തിരിച്ചെത്തി. സീസണില്‍ പോര്‍ച്ചുഗല്‍ നായകന്‍ 24 ഗോളുകളാണ് നേടിയത്. ഇതില്‍ 16 എണ്ണവും രണ്ടാം വരവിലായിരുന്നു. ചാംപ്യന്‍സ് ലീഗിന്റെ രണ്ടാം പാദ സെമിയില്‍ ബയേണിനോട് നിറംമങ്ങിപ്പോയെങ്കിലും അഭിമാനപ്പോരാട്ടത്തില്‍ ക്രിസ്റ്റ്യാനോ മികവിലേക്കെത്തുമെന്ന പ്രതീക്ഷയിലാണ് റയല്‍ പ്രേമികള്‍. 29 എല്‍ ക്ലാസിക്കോ മത്സരങ്ങളില്‍ നിന്ന് 17 ഗോളുകളാണ് ക്രിസ്റ്റ്യാനോ സമ്പാദിച്ചത്.

 

 

 

 

 

 

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിയമസഭയില്‍ പിവി അന്‍വര്‍ എംഎല്‍എയുടെ സ്ഥാനം പ്രതിപക്ഷത്തേക്ക് മാറ്റി

Kerala
  •  2 months ago
No Image

പോക്‌സോ കേസ് പ്രതിയായ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയില്‍

Kerala
  •  2 months ago
No Image

യു.പിയില്‍ അധ്യാപകനും ഭാര്യയും മക്കളുമടക്കം നാലുപേരെ വെടിവെച്ചു കൊന്നു

National
  •  2 months ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദത്തിന് സാധ്യത; അടുത്ത 7 ദിവസത്തേക്ക് മഴ കനക്കുമെന്ന് റിപ്പോര്‍ട്ട്

Kerala
  •  2 months ago
No Image

റോബോട്ടിക് സര്‍ജറിയില്‍ വീണ്ടും അപ്പോളോ അഡ്‌ലക്‌സ് മികവ്: 54 കാരിയുടെ വയറ്റില്‍ നിന്നും നീക്കം ചെയ്തത് 4.82 കിലോഗ്രാം വലിപ്പമുള്ള ഫൈബ്രോയ്ഡ് 

Kerala
  •  2 months ago
No Image

നവ കേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസ്; മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കി ക്രൈംബ്രാഞ്ച്

Kerala
  •  2 months ago
No Image

പുതുതായി അഞ്ച് ഭാഷകള്‍ക്ക് കൂടി 'ശ്രേഷ്ഠ ഭാഷ' പദവി; അംഗീകാരം നല്‍കി കേന്ദ്ര സര്‍ക്കാര്‍

National
  •  2 months ago
No Image

78 ദിവസത്തെ ശമ്പളം ബോണസായി നല്‍കാന്‍ റെയില്‍വേ; ആനുകൂല്യം ലഭിക്കുക 11.72 ലക്ഷം വരുന്ന ജീവനക്കാര്‍ക്ക്  

National
  •  2 months ago
No Image

കയ്യും വെട്ടും, കാലും വെട്ടും; അന്‍വറിനെതിരെ വീണ്ടും കൊലവിളിയുമായി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  2 months ago
No Image

ഭര്‍തൃബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കേണ്ടതില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍

National
  •  2 months ago