നവ്യാനുഭവമായി മഞ്ചേരിയില്‍ കലാകാരന്‍മാരുടെ ഒത്തുചേരല്‍
മഞ്ചേരി: ഓര്‍മകളിലേക്കൊരു ചിത്രവാതില്‍ എന്ന പേരില്‍ അപൂര്‍വമായൊരു ഒത്തു ചേരല്‍ നവ്യാനുഭവമായി. എഴുപതുകളില്‍ ഏറനാട്ടിലെ കലാ സാംസ്‌കാരിക ചലനങ്ങളുടെ പ്രധാന ആസ്ഥാനമായിരുന്ന മഞ്ചേരിയിലെ സഗീര്‍ ആര്‍ട്‌സുമായി ബന്ധപ്പെട്ട കലാകാരന്മാരും സഹൃദയരുമാണ് മഞ്ചേരിയില്‍ ഒത്തു ചേര്‍ന്നത്.
പരസ്യ കലാ രംഗത്ത് നിന്ന് കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളിലെ കാര്‍ട്ടൂണിസ്റ്റും ഇല്ലസ്‌ട്രേറ്ററും ആയി വളര്‍ന്ന ആര്‍ട്ടിസ്റ്റ് സഗീറിന് ജന്മനാടിന്റെ സ്‌നേഹാദരം കൂടിയായിരുന്നു ഈ സൗഹൃദ കൂട്ടായ്മ.
ജില്ലയുടെ സാംസ്‌കാരിക ചരിത്രത്തിലെ ഒരു സവിശേഷ ഘട്ടത്തിന്റെ പുനരവലോകനവും ഓര്‍മകളുടെ വീണ്ടെടുപ്പും വലിയ അനുഭവമായതായി ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ എഴുത്തുകാരന്‍ എം.ടി നിലമ്പൂര്‍ അഭിപ്രായപ്പെട്ടു.
നാടക രംഗത്ത് 40 വര്‍ഷം പൂര്‍ത്തിയാക്കുന്ന മഞ്ചേരി ആര്‍ട്ടിസാന്‍സിന്റെ 'കാലം ഒരുകാതം ദൂരെ' എന്ന നാടകത്തിലെ കലാകാരമാരേയും സംഗീതജ്ഞരായ മുഹസിന്‍ കുരിക്കള്‍, അഷ്‌റഫ് കുരിക്കള്‍, നാടക സിനിമ ആര്‍ട്ടിസ്റ്റ് റഷീദ് മഞ്ചേരി എന്നിവരേയും പൊന്നാടയണിയിച്ച് ആദരിച്ചു. മാപ്പിള കലാ അക്കാദമി വൈസ് ചെയര്‍മാന്‍ കെ വി അബൂട്ടി, പി.പി സുരേഷ് കുമാര്‍ കവി വി.പി ഷൗക്കത്തലി, അഡ്വ. ടി.പി രാമചന്ദ്രന്‍, യുവകലാസാഹിതി ജില്ലാ വൈസ് പ്രസിഡന്റ്് ബാബുരാജ്, അഡ്വ. കെ.സി അഷ്‌റഫ്, എം.പി.എ ഹമീദ് കുരിക്കള്‍, എം.പി.എ ഹബീബ് കുരിക്കള്‍, മെഹ്ബൂബ് കാവനൂര്‍, സംവിധായകന്‍ ഹൈദര്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."