ജലയാത്ര അറിയിച്ചില്ലെന്ന് ആക്ഷേപം:
അറിയിപ്പുകള് 'ഹൈടെക് ' ആയി;
പരാതിയുമായി നഗരസഭാ കൗണ്‍സിലര്‍മാര്‍
മലപ്പുറം: കൗണ്‍സിലര്‍മാരെ നേരിട്ട് അറിയിക്കാതെ ജലയാത്ര നടത്തിയെന്നാരോപിച്ച് മലപ്പുറം നഗരസഭയില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങളുടെ പരാതി. ജലയാത്രയുടെ വിവരം കൗണ്‍സിലര്‍മാരെ വാടാസ്ആപ്പിലൂടെയാണ് അറിയിച്ചിരുന്നത്. ഇതില്‍ കൗണ്‍സിലര്‍മാര്‍ പ്രതിഷേധിച്ചതോടെ ഭാവിയില്‍ കാര്യങ്ങള്‍ നേരിട്ട് അറിയിക്കുമെന്നു ചെയര്‍പേഴ്സണ്‍ വ്യക്തമാക്കി. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു നഗരസഭയുടെ ജലയാത്ര.
ജലയാത്രയില്‍ കൗണ്‍സിലിലെ ചുരുക്കം ആളുകള്‍ മാത്രമാണ് പങ്കെടുത്തിരുന്നത്. യാത്രയുടെ വിവരം വാട്സ്ആപ് മുഖേന കൈമാറിയതില്‍ അംഗങ്ങള്‍ അതൃപ്തി അറിയിച്ചു. അറിയിപ്പുകള് വാട്സ്ആപ്പില്‍ നല്കുന്നതു ശരിയല്ലെന്ന അഭിപ്രായമുയര്‍ന്നതോടെ, തുടര്‍ന്നുള്ള എല്ലാ അറിയിപ്പുകളും നേരിട്ടു നല്കുമെന്നു ചെയര്‍പേഴ്സണ്‍ വ്യക്തമാക്കി.
ജലസ്രോതസുകളുടെ സംരക്ഷണത്തിനായി പുഴ നടത്തം സംഘടിപ്പിക്കാന്‍ കൗണ്‍സില്‍ തീരുമാനിച്ചു.
അനധികൃത പരസ്യബോര്‍ഡുകള്‍ എടുത്തുമാറ്റും. കോട്ടപ്പടി, കുന്നുമ്മല്‍ എന്നിവിടങ്ങളിലെ കംഫര്‍ട്ട് സ്റ്റേഷനുകള്‍ കൃത്യമായി നടത്തുന്നവര്‍ക്കേ ലേലത്തില്‍ നല്‍കൂവെന്നും തീരുമാനിച്ചു. ചെയര്‍പേഴ്സണ്‍ സി.എച്ച് ജമീല അധ്യക്ഷയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."