'നാട്ടില്‍ ബി.പി.എല്‍ നെട്ടോട്ടം'
റേഷന്‍ കടയില്‍ അരിയില്ലെങ്കിലും മുന്‍ഗണനാ പ്രകാരം ബി.പി.എല്‍ പട്ടികയില്‍ ഇടം പിടിച്ചില്ലെങ്കില്‍ വരും കാലങ്ങളില്‍ ആനുകൂല്യങ്ങള്‍ കയ്യാലപുറത്തായിരിക്കും എന്നറിയാവുന്നവര്‍ ഇപ്പോള്‍ നെട്ടോട്ടത്തിലാണ്.
അര്‍ഹതയുണ്ടായിട്ടും ബി.പി.എല്‍ പട്ടികയ്ക്ക് പുറത്തായവര്‍, ബി.പി.എല്‍ പട്ടികയില്‍ ഉള്‍പ്പെടാന്‍ യോഗ്യതയുണ്ടായിട്ടും തങ്ങള്‍ പട്ടികയ്ക്ക് പുറത്തായി പോയെന്ന് ആരോപിക്കുന്നവര്‍. ഇവരെല്ലാം ഇപ്പോള്‍ ബി.പി.എല്‍ പട്ടികയില്‍ ഉള്‍പ്പെടാനുള്ള പരക്കം പാച്ചിലിലാണ്. നിരവധി കൂട്ടലും കിഴിക്കലും നടത്തിയശേഷം ഓരോ തവണയും പരാതികള്‍ പരിശോധിച്ച ശേഷം അന്തിമ പട്ടിക ഗ്രാമസഭകള്‍ കൂടി അംഗികരിച്ചു തുടങ്ങിയപ്പോഴാണ് പലരും പട്ടികയ്ക്ക് പുറത്തായ കാര്യം അറിയുന്നത്.
ഒരു വര്‍ഷത്തോളമായി പരാതിയും പരിഭവവുമായി നടന്നിട്ടും ബി.പി.എല്‍ പട്ടികയില്‍ സര്‍വത്ര കുഴപ്പമാണ്. കാറും ഇരുനില വീടും ഉള്ളവര്‍ ബി.പി.എല്‍ ലിസ്റ്റില്‍പ്പെട്ടപ്പോള്‍, പട്ടികജാതി വിഭാഗങ്ങള്‍ പോലും പട്ടികയ്ക്ക് പുറത്തായി. കണക്കിലെ കളികളിലും തക്കസമയത്ത് രേഖകള്‍ ഹാജരാക്കാന്‍ കഴിയാഞ്ഞതിനാലും പട്ടികയ്ക്ക് പുറത്തായവരുടെ നെട്ടോട്ടമാണ് നാടുനീളെ 'വടക്കന്‍ കാറ്റ് ' കണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."