വീടുകളുടെ ശിലാസ്ഥാപനം മന്ത്രി ഇ.ചന്ദ്ര ശേഖരന് ഉദ്ഘാടനംചെയ്തു
പെര്‍ള: തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സത്യ സായി ഓര്‍ഫനേജ് ട്രസ്റ്റിന്റെ നേതൃത്വത്തില്‍ സായി പ്രസാദം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന സത്യ സായി ഗ്രാമം പ്രോജക്ട് മുഖേന നടപ്പിലാക്കുന്ന രണ്ടാം ഘട്ട പ്രവര്‍ത്തനത്തിന്റെ ഭാഗമായി എണ്‍മകജെ പഞ്ചായത്തിലെ കാനയില്‍ നിര്‍മിക്കുന്ന വീടുകളുടെ ശിലാസ്ഥാപനം റവന്യു വകുപ്പ്മന്ത്രി ഇ.ചന്ദ്ര ശേഖരന് ഉദ്ഘാടനംചെയ്തു. എണ്‍മകജെ പഞ്ചായത്ത് പ്രസിഡന്റ് രൂപവാണി ആര് ഭട്ട് അധ്യക്ഷത വഹിച്ചു.കെ.ദാമോദരന്‍ ആര്‍ക്കിടെക്റ്റ്, യു.ഗംഗാധര ഭട്ട്, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.പുട്ടപ്പ, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പഴ്സണ്‍മാരായ ജയശ്രീ കുലാല്‍, എ.എ.ആയിശ, പഞ്ചായത്ത് അംഗങ്ങളായ ഹനീഫ നടുവയല്‍,ഉദയ ചെട്ടിയാര്‍, ചന്ദ്രാവതി, പുഷ്പ ,ബിജെപി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത്, സച്ചിദാനന്ദ കണ്ടേരി, എം.കെ.ഭാസ്കരന് അട്ടേങ്ങാനം, കെ.എന്‍.അനന്ത കുമാര്‍, അഡ്വ.കെ.മധുസൂധനന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."