HOME
DETAILS

കാസര്‍കോട് വൈദ്യുതി ഭവന് തറക്കല്ലിട്ടു

  
backup
March 12 2017 | 22:03 PM

%e0%b4%95%e0%b4%be%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8b%e0%b4%9f%e0%b5%8d-%e0%b4%b5%e0%b5%88%e0%b4%a6%e0%b5%8d%e0%b4%af%e0%b5%81%e0%b4%a4%e0%b4%bf-%e0%b4%ad%e0%b4%b5%e0%b4%a8-2



കാസര്‍കോട്: കാസര്‍കോട് വൈദ്യുതി ഭവന് വൈദ്യുതി മന്ത്രി എം.എം മണി തറക്കല്ലിട്ടു. 33 കെ.വി കാസര്‍കോട് ടൗണ്‍ സബ് സ്‌റ്റേഷന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. കാസര്‍കോട് മുന്‍സിപ്പല്‍ ടൗണ്‍ ഹാളിലാണ് ഇരു പരിപാടികളും നടന്നത്.
വിദ്യാനഗര്‍ 110 കെ.വി സബ് സ്‌റ്റേഷന്റെ കോംപൗണ്ടില്‍ അനുവദിച്ച 50 സെന്റ് സ്ഥലത്താണ് കാസര്‍കോട് വൈദ്യുതി ഭവന്‍ നിര്‍മിക്കുക.
നാലര കോടി രൂപ ഇതിനായി അനുവദിച്ചിട്ടുണ്ട്. ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ പ്രവൃത്തിക്കുന്ന വിവിധ ഓഫിസുകള്‍ ഈ കെട്ടിടത്തിലേക്ക് മാറുന്നതിനൊപ്പം ഇപ്പോള്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക്കല്‍ സര്‍ക്കിള്‍, ഇലക്ട്രിക്കല്‍ ഡിവിഷന്‍, റീജിയണല്‍ ഓഡിറ്റ് ഓഫിസ്, ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് ഓഫിസ്, സബ് റീജിയണല്‍ സ്റ്റോര്‍ ഓഫിസ്, ട്രാന്‍സ്മിഷന്‍ ഡിവിഷന്‍ ഓഫിസ്, മീറ്റര്‍ ടെസ്റ്റിങ് യൂനിറ്റ് എന്നിവ വൈദ്യുതി ഭവനിലേക്ക് മാറും.
486 ലക്ഷം രൂപ ചിലവഴിച്ചാണ് 33 കെ.വി സബ് സ്റ്റേഷന്റെയും അനുബന്ധ ലൈനുകളുടെയും പണി പൂര്‍ത്തീകരിച്ചത്. കാസര്‍കോട് 110 കെ.വി സബ് സ്‌റ്റേഷനില്‍ നിന്നും 11 കെ വി ഫീഡറുകള്‍ വഴിയാണ് കാസര്‍കോട് നഗരസഭാ പരിധിയിലും പരിസര പഞ്ചായത്തുകളായ മധൂര്‍, മൊഗ്രാല്‍- പുത്തൂര്‍ എന്നിവിടങ്ങളില്‍ വൈദ്യുതി വിതരണം നടത്തിയിരുന്നത്. ദൈര്‍ഘ്യമേറിയതും ഓവര്‍ലോഡും ആയിട്ടുള്ള 11 കെ.വി ഫീഡറുകള്‍ക്ക് പകരം 33 കെ.വി കാസര്‍കോട് ഫീഡര്‍ നിലവില്‍ വരുന്നതോടെ കാസര്‍കോട് നഗരസഭാ പരിധിയിലെ 80 ശതമാനം ഉപഭോക്താക്കള്‍ക്കും മധൂര്‍, മൊഗ്രാല്‍- പുത്തൂര്‍ പ്രദേശത്തെ ജനങ്ങള്‍ക്കും ഗുണം ലഭിക്കും.  
വോള്‍ട്ടേജ് വര്‍ദ്ധനവും തടസ്സമില്ലാത്ത വൈദ്യുതി വിതരണവും ഇതുവഴി സാധ്യമാകുമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.
ഐന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷനായി. ചീഫ് എന്‍ജിനീയര്‍ ജയിംസ് എം ഡേവിഡ്, വൈദ്യുതി ബോര്‍ഡ് ഡയറക്ടര്‍ എന്‍ വേണുഗോപാല്‍, സി.പി.എം ജില്ലാ സെക്രട്ടറി കെ.പി സതീശ് ചന്ദ്രന്‍, അഡ്വ. സി.വിദാമോദരന്‍, അനന്തന്‍ നമ്പ്യാര്‍, വി.കെ രമേശന്‍, അസീസ് കടപ്പുറം, എ.എസ് ജോര്‍ജ് കുട്ടി സംസാരിച്ചു.










Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  33 minutes ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  an hour ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  2 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  2 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  2 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  3 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  3 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  3 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  3 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  3 hours ago