പാട്ടുമഹോത്സവത്തിന് തുടക്കമായി
മാനന്തവാടി: പാണ്ടിക്കടവ് പള്ളിയറ ഭഗവതി ക്ഷേത്രത്തിലെ പാട്ടുമഹോത്സവം ആരംഭിച്ചു. ആലുവ തന്ത്ര വിദ്യാപീഠത്തിലെ തന്ത്രിമുഖ്യന്‍ പത്മജിത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ കൊടിയേറ്റം നടത്തിയതോടെയാണ് ഉത്സവത്തിന് തുടക്കമായത്.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ പ്രസാദഊട്ട്, ആറാട്ടെഴുന്നള്ളിപ്പ്, ഭണ്ഡാര സമര്‍പ്പണം, മുല്ലയ്ക്കാ പാട്ടിന് എഴുന്നെള്ളിപ്പ്, കളനൃത്തം, കളപൂജ, തേങ്ങയേറ്, പ്രാദേശിക കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍ എന്നിവ നടക്കും. സമാപന ദിവസമായ 14ന് വള്ളിയൂര്‍ക്കാവിലേക്ക് തിരുവായുധം എഴുന്നള്ളിക്കുന്നതോടെ ഉത്സവത്തിന് സമാപനമാകും. കൊടിയേറ്റല്‍ ചടങ്ങിന് ക്ഷേത്രം ഭാരവാഹികളായ ഒ.എസ് ശ്രീജിത്ത്, മുരളീധരന്‍, അജേഷ് ബാബു, ബിജു, സന്തോഷ്, സുനില്‍, ജി.കെ മാധവന്‍, ബാലന്‍ മാണിക്കോത്ത്, കല്യാണി അമ്മ, വെള്ളന്‍ കാപ്പുമ്മല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."