ജോലിക്കുവേണ്ടി വ്യാജരേഖ: രണ്ടു മലയാളികള്‍ സഊദി ജയിലില്‍
റിയാദ്: ജോലി നേടാന്‍ വ്യാജ രേഖകള്‍ സമര്‍പ്പിച്ച രണ്ടു മലയാളികള്‍ സഊദി ജയിലിലായി. മലപ്പുറം മക്കരപ്പറമ്പ് സ്വദേശികളായ യുവാക്കളാണ് മൂന്നു മാസമായി ജയിലില്‍ കഴിയുന്നത്. തങ്ങള്‍ക്ക് അനുയോജ്യമായ ജോലി നേടാന്‍ വേണ്ടി സ്വകാര്യ കമ്പനിയുടെ തിരിച്ചറിയല്‍ രേഖ വ്യാജമായി നിര്‍മിച്ചതിനാണ് ഇവരെ പിടികൂടിയത്. വ്യാജ രേഖ സമര്‍പ്പിക്കാന്‍ ഇവര്‍ സമീപിച്ച കമ്പനി സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ പിടിയിലായതോടെയാണ് മലയാളികളും പിടിയിലായത്.
പത്ത് വര്‍ഷത്തിലധികമായി എന്‍ജിനീയറായി ജോലി ചെയ്തുവരികയായിരുന്ന മക്കരപറമ്പ് സ്വദേശി തന്റെ സുഹൃത്തിനു സഹായിയായി പ്രവര്‍ത്തിച്ചതിനാണ് പിടിയിലായത്. സ്വന്തമായി വാഹനമെടുത്ത് ടാക്‌സി സര്‍വിസ് നടത്തിവന്ന സുഹൃത്തിന് വേണ്ടി തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാക്കാന്‍ കൂട്ടുനിന്നത് മൂലം ഇയാളും സുഹൃത്തും പിടിയിലാവുകയായിരുന്നു. കമ്പനിയുടെ സെക്യൂരിറ്റി വിഭാഗം തലവന് കൈക്കൂലി നല്‍കിയാണ് രേഖ നിര്‍മിക്കാന്‍ ശ്രമം നടത്തിയത്.
ഇതിനിടയില്‍ മറ്റൊരു കേസില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ പിടിയിലാവുകയായിരുന്നു. ഇതോടെ കൂടുതല്‍ ചോദ്യം ചെയ്യലില്‍ മലയാളികളായ ഇരുവരെയും പൊലിസ് പിടികൂടി. നല്ല തൊഴില്‍ ലഭിക്കുന്നതിനായി ഇത്തരം തട്ടിപ്പു നടത്തി മലയാളികളടക്കമുള്ള വിദേശികള്‍ ഇതിനുമുന്‍പും പടിയിലായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."