മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു
മനാമ: കഴിഞ്ഞ ദിവസം സല്‍മാനിയ ആശുപത്രിയില്‍ മരണപ്പെട്ട രണ്ടു മലയാളികളുടെ മൃതദേഹങ്ങള്‍ ഇന്നലെ നാട്ടിലേക്ക് കൊണ്ട് പോയി. സെന്‍ട്രല്‍ മാര്‍ക്കറ്റ് തൊഴിലാളിയും കൊല്ലം പത്തനാപുരം സ്വദേശിയുമായ ഷിഹാബുദീന്‍ (47 ), കോഴിക്കോട് വടകര സ്വദേശി ഹൈദരലി എന്ന അബ്ദുള്ള (55 )എന്നിവരുടെ മൃദദേഹങ്ങളാണ് ഗള്‍ഫ് എയര്‍ വിമാനത്തില്‍ കൊച്ചിയിലേക്ക് കൊണ്ടുപോയത്. നെഞ്ചുവെദനയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഷിഹാബുദ്ധീന് വെള്ളിയാഴിച്ച പുലര്‍ച്ചെയാണ് മരണപ്പെട്ടത്. ഹൈദര്‍ അലി ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചിക്ത്സയിലായിരുന്നു. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ക്ക് വിവിധ സാമൂഹ്യ പ്രവര്‍ത്തകരും ബന്ധുക്കളും നേതൃത്വം നല്കി.ഗുദൈബിയ കുവൈറ്റ് മസ്ജിദില്‍ നടന്ന മയ്യിത്ത് നമസ്കാരത്തിന് സയ്യിദ് ഫഖ്റുദീന്‍ കോയ തങ്ങള്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."