HOME
DETAILS

വരാപ്പുഴ കസ്റ്റഡി മരണം: പൊലിസുകാരെ പുറത്താക്കണമെന്ന് ഹസന്‍

  
backup
May 07 2018 | 02:05 AM

%e0%b4%b5%e0%b4%b0%e0%b4%be%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b4-%e0%b4%95%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%a1%e0%b4%bf-%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%aa-7


തിരുവനന്തപുരം: വരാപ്പുഴ വീടാക്രമണക്കേസിലെ യഥാര്‍ഥ പ്രതികള്‍ കീഴടങ്ങിയ സാഹചര്യത്തില്‍ നിരപരാധിയായ ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത് ചവിട്ടിക്കൊന്ന സംഭവത്തില്‍ പ്രതികളായ മുഴുവന്‍ പൊലിസുകാരെയും നിര്‍ദേശം നല്‍കിയ ആലുവ റൂറല്‍ എസ്.പിയായിരുന്ന എ.വി ജോര്‍ജിനെയും സര്‍വിസില്‍നിന്ന് പുറത്താക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍. പൊലിസുകാര്‍ക്കെതിരേ കൊലക്കുറ്റത്തിനു കേസെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
ശ്രീജിത്തിനെ പൊലിസ് കസ്റ്റഡിയിലെടുത്തത് സി.പി.എമ്മിന്റെ പ്രാദേശിക നേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണെന്ന് വ്യക്തമായിട്ടും അതേക്കുറിച്ച് അന്വേഷിക്കാത്തതും ആരോപണ വിധേയനായ റൂറല്‍ എസ്.പിയെ കേസില്‍ ഉള്‍പ്പെടുത്താത്തതും മുഖ്യമന്ത്രിയുടെ സ്വാധീനത്തിനു വഴങ്ങിയാണ്. കസ്റ്റഡി മരണത്തിന്റെ ധാര്‍മിക ഉത്തരവാദിത്തത്തില്‍നിന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഒഴിഞ്ഞു മാറാനാകില്ല.
സി.പി.എം ബ്രാഞ്ച് സെക്രട്ടറി പരമേശ്വരന്‍ നിരപരാധിയായ ശ്രീജിത്തിനെ കുറിച്ച് വ്യാജമൊഴി നല്‍കിയതും റൂറല്‍ എസ്.പി പാര്‍ട്ടി നേതാക്കളെ ഫോണില്‍ വിളിച്ച് ശ്രീജിത്തിനെ വേണ്ടവിധം കൈകാര്യം ചെയ്തിട്ടുണ്ടെന്ന് അറിയിച്ചതും അന്വേഷണത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. നിരപരാധിയായ യുവാവിനെ പൊലിസ് ചവിട്ടിക്കൊന്നിട്ട് അതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരുടെ പേരില്‍ കര്‍ശനമായ നടപടി സ്വീകരിക്കുന്നതില്‍ വീഴ്ചവരുത്തിയ മുഖ്യമന്ത്രിയെയും അന്വേഷണ പരിധിയില്‍ കൊണ്ടുവരണം. കേസ് എത്രയും വേഗം സി.ബി.ഐക്കു കൈമാറണമെന്നും ഹസന്‍ ആവശ്യപ്പെട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓണാവധിക്ക് അടച്ച സ്‌കൂളില്‍ മോഷണം; നഷ്ടപ്പെട്ടത് ഒമ്പത് ലാപ്‌ടോപ്പും കാമറയും; പ്രതികളിലൊരാള്‍ പിടിയില്‍

crime
  •  3 months ago
No Image

തീപിടിത്തത്തിന് സാധ്യത; ഈ പവര്‍ ബാങ്ക് മോഡലുകൾ വിപണിയിൽ നിന്ന് പിൻവലിച്ച് സഊദി

Saudi-arabia
  •  3 months ago
No Image

മലപ്പുറത്ത് എംപോക്‌സ് ക്ലേഡ് 1 ബി സ്ഥിരീകരിച്ചു; അതിവേഗ വ്യാപനമുള്ള വകഭേദം, ഇന്ത്യയില്‍ സ്ഥിരീകരിക്കുന്നത് ആദ്യം

Kerala
  •  3 months ago
No Image

ഷാർജയിൽ ഇലക്ട്രിക് ബസ് സർവീസ് ആരംഭിക്കുന്നു

uae
  •  3 months ago
No Image

ഷിരൂരില്‍ നാളെ റെഡ് അലര്‍ട്ട്; തിരച്ചില്‍ സാഹചര്യം നോക്കിയെന്ന് കാര്‍വാര്‍ എംഎല്‍എ

National
  •  3 months ago
No Image

യുഎഇയില്‍ അനുമതിയില്ലാതെ കിണർകുഴിച്ചാൽ കനത്ത പിഴ

uae
  •  3 months ago
No Image

ലൈംഗികാതിക്രമം; ജയസൂര്യയുടെ രണ്ട് മുന്‍കൂര്‍ ജാമ്യ ഹരജികള്‍ തീര്‍പ്പാക്കി ഹെക്കോടതി

Kerala
  •  3 months ago
No Image

സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ സംഭവം; അജ്മലിന്റെ ജാമ്യാപേക്ഷ കോടതി തള്ളി ; ശ്രീക്കുട്ടിയുടെ അപേക്ഷ ബുധനാഴ്ച പരിഗണിക്കും

Kerala
  •  3 months ago
No Image

'വാട്ട് എവര്‍ ഇറ്റ് ടേക്‌സ്' വനിതാ ടി20 ലോകകപ്പിന്റെ ഔദ്യോഗിക ഗാനം പുറത്തിറക്കി ഐസിസി

Cricket
  •  3 months ago
No Image

അന്ന സെബാസ്റ്റ്യന്റെ മരണം: പത്ത് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ടെന്ന് മന്‍സൂഖ് മാണ്ഡവ്യ

National
  •  3 months ago